താൾ:Aacharyan part-1 1934.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__23__

'നാനകർമ്മഗുണം വിതപ്പൊരു വിവേ- കത്തെപ്പിടിപ്പിച്ചുതാൻ ശ്രീനാരായണധർമ്മപാലന മഹാ- യോഗം പുലർത്തിപ്പരം; ജ്ഞാനാനന്ദരമണച്ചിടുന്നുഭവ- സ്ഥന്മാരിരുന്നീടുവാൻ ശ്രീനാരായണധർമ്മസംഘവുമഹോ! ചേർത്താൻ മഹാസദ് ഗുരു. _________ _______________________________________________________________________ 22. നിയോഗിക്കും മായാവചനം=മഹാമായയുടെ പ്രേരണയെ. അപരാശക്തി=പ്രപഞ്ചോല്പാദനം ചെയ്യുന്നശക്തി. പൊളിയായ് പ്രയോഗിക്കും=വ്യാജമായി കാണനിക്കും; ജാലംപോലെ വീക്ഷിപ്പിക്കും. മിഥ്യാകുമളകൾ=ഇല്ലാത്തതായനീർപ്പോളകൾ. ഇദംരമ്യനിലയം - ഈമോഹിപ്പിക്കുന്ന ലോകം. വിയോഗം=വേർപാടു. മഹിതമാം=ശ്രഷ്ഠമാം. ജയോല്ക്കർഷം=വിജയാധിക്യം. മുനിവചനസിദ്ധാന്തം= മാമുനിമാരുടെ വചനത്തിന്റ സിദ്ധാന്തപക്ഷം. ഇവിധം=ഇപ്രകാരം. ലോകം മിഥ്യയായതുകൊണ്ട് ആർക്കും അതിൽ വിജയമാല്ല. ശാശ്വതബ്രഹ്മാനന്ദമേ വിജയമാകയുള്ളു എന്നു സാരം.

23. വിവേകം=വിജ്ഞാനം; വിവേകോദയം പത്രം എന്നും. ശ്രീനാരായണധർമ്മപാലനമഹായോഗം=

എസ്.എൻ.ഡി.പി. യോഗം. ജ്ഞാനാന്ദം=ആത്മബോധം കൊണ്ടുണ്ടാവുന്ന ആനന്ദം. ശ്രീനാരായണ

ധർമ്മസംഘം=ഗുരുസ്വാമികളുടെ സന്യാസശിഷ്യന്മാരുടെ സംഘത്തിന്റ പേര്. മഹാസദ്ഗുരു=നാരായണഗുരു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/31&oldid=155356" എന്ന താളിൽനിന്ന് ശേഖരിച്ചത്