താൾ:Aacharyan part-1 1934.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


__22__

'ജനിമൃതികളകറ്റിടുന്ന വിദ്യാ'
ധനിമനുജാകൃതിയായിരിക്കയാലെ,
തനുതനിയെവിടേണ്ടിവന്നു സാക്ഷാ-
ലനുഭവമോർക്കകിൽ മർത്ത്യനെന്തുസാരം! 21
നിയോഗിക്കും മായാ-
വചനമപരാശക്തിപൊളിയായ്!
പ്രയോഗിക്കും;മിഥ്യാ-
കമുളകളിടം രമ്യനിലയം;
വിയോഗം കാണിപ്പാൻ
വിലസുമിതിലേവൻ മഹിതമാം
ജയോല്ക്കർഷംനേടും?
മുനിവചനസിദ്ധാന്തമിവിധം 22


ത്യാനുസരണം വർണ്ണിച്ചിരിക്കുന്നു.മഹാസവിതാവു ബ്രഹ്മാണെന്നും ആപ്തവാക്യമുണ്ട്.കൃതിവരൻ=യതി;ലോകഗുരു. നിടിലാക്ഷിദീപ്തി=ബിന്ദുനേത്രം മുഖേന കാണുന്നപരം തേജസ്.ചിത്രാകൃതി=വിചിത്രാകൃതി.ചിത്താകാശത്തിൽ പല ദർശനങ്ങളും യതികൾകാണാറുണ്ട്.അതെല്ലാം അവർക്കല്ലാതെ അന്യന്മാരക്കനുഭവമില്ല.ചിദാകാശത്തിൽ മുഴുകുമ്പോൾ വിചിത്രദർശനങ്ങൾ നശിക്കുകയും പരംതേജസ്സിൽ മഹാസവിതാവിലുള്ള വിലയം അനുഭവപ്പെടുകയും ചെയ്യും.

21.ജനിമൃതികൾ=ജനനവും,മരണവും.വിദ്യാധനി=ജ്ഞാനി.തനു=ശരീരം. സാക്ഷാൽ അനുഭവം=ശരിയായ അനുഭൂതി. അവതാരമൂർത്തി ശരീരം ഉപേക്ഷിക്കേണ്ടിവരുന്ന സ്ഥിതിക്കു സാധാരണ മനുഷ്യന്മാരുടെ ജീവിതസ്ഥിരത എത്രയോ നിസ്സാരമാകുന്നു.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/30&oldid=155355" എന്ന താളിൽനിന്ന് ശേഖരിച്ചത്