__24__
'എന്താശ്ചർയ്യം!സുബൌദ്ധർക്കരിയൊരു-
തിരുമെയ്തന്നെ മൈത്രേയബുദ്ധൻ,
ചിന്താരത്നാഭിരാമൻ പരമതമഹിമാ-
വാർന്ന മറ്റുള്ളവർക്കും;
സന്താപക്കൂത്തൂടപ്പാനഖിലജനമനം
തന്നിലാർന്നുള്ള തർക്കം
സന്താനംപോലകറ്റീടിന ഗുരുവരമാ-
ഹാത്മ്യമാരെന്തറിഞ്ഞു! 24
ദോഷംകൂടാതെമൂർത്തിത്രയനിലകളൊരേ
ശക്തിയിൽ കർമ്മരൂപം
'വേഷംകെട്ടുന്നതാണെന്നരുമയിലുരചെ-
യ്തദ്വയബ്രഹ്മതത്വം,
ഹർഷാനന്ദംസ്ഫുരിക്കും പടിനിഖിലജനം
ഭക്തിപൂർവ്വം ശ്രവിപ്പാ-
______________________________________________________________________________________
സ്വാമി. ലൌകികവും വൈദികവുമായ രണ്ടു ധർമ്മവും
സ്വാമികൾ നിലനിർത്തി. ധർമ്മസ്ഥാപകന്മാരായ അവ
താരമൂർത്തികൾ ഇപ്രകാരമാണു ചെയ്തുവരാറുള്ളത്.
24.സുബൌദ്ധർ=ശരിയായ ബുദ്ധമതക്കാർ.ചി
ന്താരത്നാഭിരാമൻ=മനസ്സിന്നു യോജിച്ചവൻ. പരമതമ ഹിമാവാർന്ന മറ്റുള്ളവർ=അന്യമതസിദ്ധാന്തികൾ. സ ന്താപക്കൂത്ത്=വർദ്ധിച്ച ദുഃഖം. അഖിലജനമനം=എല്ലാ ജനങ്ങളുടെയും മനസ്സ്. സന്താനം=ദേവലോകവൃക്ഷം. ഗു രുവരമാഹാത്മ്യം=നാരായണഗുരുസ്വാമിയുടെ മഹത്വം. അതാതുമതങ്ങളിലെ പരമസിദ്ധാന്തങ്ങൾ അതാതുമത
ക്കാർക്കു നാരായണഗുരുസ്വാമികൾ ഉപദേശിച്ചിരുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.