-20-
' കരയരുതു സനാതനാത്മവിദ്യാ- യ്ക്കൊരുകുറവും മറവും വരുന്നതല്ല, നരവടിവിയലും മുകന്ദനെന്നും വരമരുളാനണയും നമുക്കുദൈവം 16
'പ്രകൃതിയുടെ പുറത്തുയർന്നു ധർമ്മ- പ്രകൃതി പുലർത്തിവരുന്നു മാമുനീന്ദ്രർ, സുകൃകിജനമുരച്ചുകൊൾവതിത്ഥം, പ്രകൃതിയിലായവർ മാഞ്ഞിടാവതാണോ? 17
'കലിയുഗമതിലാകൃതാമലശ്രീ- കലകളണച്ചപരൻ പുമാൻമുനീന്ദ്രൻ, കലിതസകല ധർമ്മനെങ്ങു ധർമ്മ- കലനിലയിങ്കലൊതുങ്ങി വാണുകൊള്ളും? 18
_________________________________________________________
16. സനാതനാത്മവിദ്യ= നിത്യമായിരിക്കുന്ന ആ
ത്മജ്ഞാനത്തെ ദാനംചെയ്യുന്ന വിദ്യ. നരവടിവിയലും മുകുന്ദ=അവകാരങ്ങൾ എടുക്കുന്ന വിഷ്ണു . വരമരുളാന ണയും=ലോകത്തിന്നു സുഖമുണ്ടാക്കുന്നതിന്നു ജനിക്കും. എല്ലാ ദേവന്മാരും ലോകരക്ഷക്കു വിഷ്ണുവിനെ ആശ്രയി ക്കുന്നു.
17. പ്രകൃതിയുടെ=ലോകപ്രകൃതിയുടെ , അപരാ
ശക്തിയുടെ. ധർമ്മപ്രകൃതി=സനാതനവിദ്യയെ.മാമുനീ ന്ദ്ര=യൂക്തയോഗികൾ. സുകൃതിജനം=ആപ്തജനം. ഇ ത്ഥം=ഇപ്രകാരം . മാമുനീന്ദ്രർ എന്നതിന്നു യുഞ്ജാനയോ ഗികളേക്കാൾ ശ്രേഷ്ഠന്മാർ എന്നു കവി വിവക്ഷിച്ചിരി
ക്കുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.