- 21 -
'വ്രതമഹിമവിളങ്ങിടുന്നതെങ്ങോ?
ഹതവിധിതന്നുടെ ശക്തി നില്പതെങ്ങോ?
ചതിയിതൊരു സമാധി , കർമ്മസൂത്രം
മതി തളിരിൽ പരമാത്ഭുതം വിതപ്പൂ! 19
'കതിരവഹൃദയത്തിലേക്കു മൌന-
സ്ഥിതയതിപോയിതു കാണ്മതാരുഭൂവിൽ!
കൃതിവരനിടിലാക്ഷിദീപ്തി ചിത്രാ-
കൃതിബത!യോഗിയൊഴിഞ്ഞു കാണ്മതുണ്ടോ? 20
___________________________________________________________
18. കൃതാമലശ്രീകലക=കൃതായുഗത്തിലെ പ
രിശുദ്ധ ഐശ്വർയ്യാദികളെ ദാനംചെയ്യുന്ന കലകൾ. പരൻപുമാ=വിഷ്ണ. മുനീന്ദ്രൻ = യുക്തയോഗി. കലിത സകലധർമ്മ=സകലനിത്യധർമ്മങ്ങളോടും കൂടിയവൻ. ധർമ്മകുലനിലയിങ്കൽ =ധർമ്മത്തിന്നു് ഇളക്കം തട്ടുന്ന അ വസരത്തിങ്കൽ. ധർമ്മസ്ഥാപനത്തിന്നു ഭഗവാൻ അവത രിക്കുമെന്നു ഗീതയിൽ പറഞ്ഞിട്ടുള്ള ന്യായംതന്നെ ഇനി അവതരിക്കയില്ലെന്നു ശങ്കിച്ച പരാശക്തിയോടു പറ യുന്നു.
19. വ്രതമഹിമ=യോഗാഭ്യാസത്തിന്റെ മാഹാ
ത്മ്യം. ഹതവിധി=ദുർവിധി. യോഗിബ്രഹ്മസ്വരൂപനാ കയാൽ ജീവാത്മാക്കൾക്കുള്ള വിധി ബാധിക്കുന്നതല്ല. കർമ്മസൂത്രം=യോഗം. ഈസമാധി സ്ഥൂലദൃഷ്ടിക്കു തോന്നു ന്നതാണ്.വിദേഹമുക്തന്മാർ നിത്യസമാധിസ്ഥന്മാരാകു ന്നു എന്നു ഭാവം.
20.മൌനസ്ഥിതയതി=പഞ്ചേന്ദ്രിയങ്ങളെ അട
ക്കിയയതി. സമാധിപരം തേജോമയമായ ബ്രഹ്മത്തിങ്ക
ലാകയാൽ ആദിതൃഹൃദയത്തിൽ പ്രവേശിച്ചു എന്നു ശ്രു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.