__19__
ജനിമരണമൊഴിഞ്ഞശിഷ്യനപ്പോൾ മുനിശിവലിംഗശിവാംശരാത്മയോഗി, ജനകസനകതുല്യരെത്തി വിദ്യാ- ജനനിസമീപമശേഷരാദരിച്ചു. 14 പ്രണവപദമുണർന്ന മുക്തനോതു- ന്നണിമണിവാക്കുകളാദരിച്ചുകേൾപ്പാൻ അണിമകളണിമൌലി മോക്ഷലക്ഷ്മീ- മണി, മണിമോഹനപാണി, പാണികൂപ്പി. 15
________________________________________
14. ജനിമരണം = ജനനവും മരണവും. ശിവലിം
ഗശിവാംശ=ശിവകലയായവതരിച്ച ശിവലിംഗസ്വാ മി. ആത്മയോഗി=ആത്മജ്ഞാനി.ജനകസനകതുല്യർ= ജനകനെപ്പോലെയും സനകരെപ്പോലെയുമുള്ളവർ.വി ദ്യാജനനിസമീപം=പരാശക്തിയുടെ അടുക്കൽ;"വിദ്യാ വിദ്യാപരാപരാ. അശേഷർ=എല്ലാവരും. ശ്രീനാരായ ണഗുരുസ്വാമിയുടെ പ്രധാനശിഷ്യനാണു ശിവലിംഗ സ്വാമികൾ.
15.പ്രണവപദം ഉണർന്ന=പരംപൊരുൾ ഗ്രഹി
ച്ച.അണിമണിവാക്കുകൾ = മനോഹരമായും അർത്ഥവത്താ യും ഉള്ള പദങ്ങൾ . അണിമകളണിമൌലി=അണിമാ ദിസിദ്ധിയുള്ളവൾ. മോക്ഷലക്ഷ്മീമണി=മോക്ഷത്തെ ദാ നംചെയ്യുന്നവരിൽവെച്ചു ശ്രേഷു. മണിമോഹനപാണി= ഏറ്റവും മനോഹരമായ പാണിയോടുകൂടിയവൾ. പരാ ശക്തി ശിവലിംഗസ്വാമികളുടെ വാക്കുകൾ ബഹുമാനി ച്ചുകൊണ്ടു കേട്ടു ,ശിവകലയാകയാൽ പരാശക്തി ശിവ
ലിംഗസ്വാമിയെ വന്ദിക്കുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.