താൾ:56E279.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 80 —

ലയുടെ നീരും മറ്റും കുറക്കേണ്ടതു. സേവിക്കേണ്ടുന്ന വിധം: കുടിപെട്ടിട്ടു
അഞ്ചാറുദിവസം കഴിഞ്ഞ ശേഷം വെറുംവയറ്റിൽ സേവിക്കേണം. അനുഭവം:
മരുന്നു സേവിച്ചു രണ്ടുമൂന്നു മണിക്കൂറു കഴിഞ്ഞശേഷം കടിയേറ്റവൻ നായിൻഭ്രാ
ന്തുപിടിച്ചവരുടെ ഗോഷ്ഠികളെ ചില മണിക്കൂറോളം കാണിക്കും; എങ്കിലും ഒന്നും
പേടിപ്പാനില്ല. പത്ഥ്യം: ദീനക്കാരൻ ചോദിച്ചല്ലാതേ ഭക്ഷിപ്പാൻ ഒന്നും കൊടു
ക്കരുതു,. ചോദിച്ചാൽ വെറും ചോറേ കൊടുക്കാവു. ആറുമാസത്തോളം മീൻ ഇറച്ചി
വകകളെ തൊടരുതു. ആ സമയത്തോളം തണ്ണീർ കുടിക്കയും പച്ചവെള്ളത്തിൽ കു
ളിക്കയും ചെയ്ക. കേരളോപകാരി 1881.

4. Nails നഖങ്ങൾ.

ബാഹ്യചൎമ്മത്തിന്നു എന്ന പോലേ കൈകാലുകളുടെ വി
രലിൻ അറ്റത്തേ മേൽത്തൊലിയിൽനിന്നു പുറപ്പെടുന്ന നഖ
ങ്ങൾക്കും നാഡികളാകട്ടേ മജ്ജാതന്തുക്കളാകട്ടേ ഇല്ല. നഖ
ങ്ങൾ വിരലുകളുടെ അറ്റത്തിന്നു ആകൃതിയെയും സ്ഥിരതയെ
യും കൊടുക്കുന്നതല്ലാതേ ഓരോ കേടിൽനിന്നു അവറ്റെ തടു
ത്തു കാക്കുന്നു. എപ്പേൎപ്പെട്ട കൈത്തൊഴിലുകളെയും ബഹുവി
ചിത്രമായ യന്ത്രങ്ങളെയും ഏറ്റവും നേൎമ്മയും ഇൻപവുമുള്ള
ശില്പപ്പണികളെയും വിരലുകൾകൊണ്ടു എടുപ്പാൻ നഖങ്ങളാ
ലേ സാധിക്കുന്നുള്ളൂ. മുറിക്കുന്തോറും നഖം വളരുന്നു. ചിലേ
ടത്തു പരിചൎമ്മവും നഖം പോലേ കടുപ്പമുള്ളതായി തീരുന്നു.

5. Hair രോമങ്ങൾ.

നഖങ്ങളോടു എത്രയും സംബന്ധമുള്ള രോമങ്ങൾ മജ്ജാത
ന്തുക്കൾ ഇല്ലാതേ നീളത്തിലത്രേ വളരുന്നു. രോമങ്ങൾ ഉള്ളിയു
ടെ ആകൃതിക്കൊത്ത വേരുകളിൽനിന്നു ഉത്ഭവിച്ചു ഒരുവക നെ
യി കൊള്ളേണ്ടതിന്നു മുരടു തൊട്ടു അറ്റംവരേ പൊള്ളയായി വ
ളരുന്നു. മുള ഓട ഇത്യാദികൾക്കൊപ്പമായി പുറം കടുപ്പവും അ
കം മൃദുവും ആകുന്നു. തലയിൽ ഏകദേശം രണ്ടു ലക്ഷം രോമ
ങ്ങളോളം ഉണ്ടു എന്നു പറയാം. മുടിയുടെ ഘനംകൊണ്ടു ത

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/84&oldid=190389" എന്ന താളിൽനിന്ന് ശേഖരിച്ചത്