താൾ:56E279.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 79 —

ന്നതു ആവശ്യംതന്നേ. അശുചിയാൽ അനേകവിധരോഗങ്ങൾ ഉ
ളവായ്വരുന്നു എന്നു പല ദൃഷ്ടാന്തങ്ങളാൽ കാണിപ്പാൻ പാടുണ്ടു.
ആയതുകൊണ്ടു ദിനമ്പ്രതിയുള്ള കുളിയെപോലേ ദിനചൎയ്യത്തിൽ
മറ്റൊന്നും സൌഖ്യത്തിന്നായി അത്ര ഉപകരിക്കുന്നില്ല. ത്വൿ
ദോഷരോഗങ്ങൾ വരാതിരിക്ക, മാലിന്യം തീരുക, ശീതം ഏല്ക്കുക,
ത്വക്കിന്റെ രക്തക്കുഴലുകളെ ചുരുക്കി അടെക്കുക വിയൎപ്പു കുറക്കു
ക ശരീരത്തിൽ ചുടു അനുഭവിക്ക പുതിയ ശക്തിയും സുഖവും
ഉളവാക്ക എന്നിവ കളിയാൽ ഉണ്ടാകുന്ന ഗുണങ്ങൾ ആകുന്നു.

എന്നാൽ കുളിയിൽ സൂക്ഷിക്കേണ്ടുന്ന ചില കാൎയ്യങ്ങളാവിതു:

1. ഭക്ഷണത്തിന്നു അല്പസമയം മുമ്പേയും അതിനെ കഴി
ച്ച ഉടനേയും രാക്കാലവും കളി നന്നല്ല. തീൻ കഴിച്ചിട്ടു എ
ങ്ങിനേ എങ്കിലും രണ്ടു മണിക്കൂറോളം താമസിക്കേണം.

2. പുഴയിൽ കളിക്കുമ്പോൾ വെള്ളത്തിലിരിക്കേണ്ടുന്ന സ
മയം അവനവന്റെ ദേഹാവസ്ഥ പോലേ കണ്ടു കൊള്ളേണ്ടതു.
എന്നാൽ 5, 10 നിമിഷത്തിൽ അധികം വെള്ളത്തിലിരിക്കുന്നതു
ദേഹത്തിന്നു ദൂഷ്യമാകും.

3. ഹൃദയം ശ്വാസകോശം തുടങ്ങിയുള്ള വിശേഷമായ ക
രണങ്ങൾക്കു ഊനമുള്ളവൻ ശീതജലത്തിൽ കളിക്കുമ്പോൾ മേ
ല്പറഞ്ഞവറ്റെ പ്രത്യേകമായി കുറിക്കൊള്ളേണ്ടതു. വിയൎക്കുന്നെ
ങ്കിൽ ചൂടു മുഴുവനും അടങ്ങുവോളം കുളിപ്പാൻ താമസിക്കേണ്ട
തല്ല.

സൌഖ്യവും പുഷ്ടിയുമുള്ള ശരീരികൾ പച്ച ജലത്തിലും ബ
ലഹീനരും ദീനക്കാരും ഇളുഞ്ചൂടുള്ള വെള്ളത്തിലും കുളിച്ച ശീ
ലിക്കുന്നതു നല്ലൂ.


Cure or Hydrophobia = ജലഭയരോഗചികിത്സ. ഭ്രാന്ത നായി നരി മുതലാ
യ മൃഗങ്ങളാൽ തീണ്ടിപ്പോയവൎക്കു നല്ലൊരു മരുന്നുചാൎത്താവിതു: 1. കരിയുമ്മ
ത്തിൻ ഇലയുടെ ചാറു ഒരുറുപ്പികത്തൂക്കം (നീല ഉമ്മം? Datura fastuosa). 2. അരി
രണ്ടുറുപ്പികത്തുക്കം. 3. എള്ളെണ്ണ (Sesamum, Ginghelly Seed, Hindustani "Tili")
ഒരുപ്പികത്തൂക്കം. 4. പുതുതായി പറിച്ച തേങ്ങയുടെ കാമ്പു ഒരുപ്പികത്തൂക്കും.
5. തെങ്ങിൻ ചക്കരയോ, പനച്ചക്കരയോ (Jagree, Hindustani "gurh") ഒരുറുപ്പിക
ത്തൂക്കം; ഇതു മുതിൎന്നവൎക്കു. കുട്ടികൾക്കോ പ്രായത്തിന്നു തക്കവണ്ണം ഉമ്മത്തിൻ ഇ

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/83&oldid=190387" എന്ന താളിൽനിന്ന് ശേഖരിച്ചത്