താൾ:56E279.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 76 —

ന്നും, അകമേയുള്ളതിന്നു ഉൾത്തൊലി (സ്ഥൂലചൎമ്മം)1) എ
ന്നും ചൎമ്മം എന്നും പേരുണ്ടു. ചെറുമീൻതൂളിക്കൊത്തവണ്ണം
എത്രയും ചെറിയ ചുണങ്ങുകൾ (മുളീകൾ) കൊണ്ടു പൊതി
ഞ്ഞു കിടക്കുന്ന നേരിയ പരിചൎമ്മത്തിൽ കേശാകൃതിയുള്ള ര
ക്തനാഡികൾ പ്രവേശിക്കായ്കകൊണ്ടു അതുവായിലേ തൊലിയെ
പോലേ തണുപ്പും ചുവപ്പും ഇല്ലാതേ ഇരിക്കുന്നു. വൈഭവമുള്ള
ഒരു ആൾ ഒരു ചെറു കത്തികൊണ്ടു പരിചൎമ്മത്തെ വേദന ത
ട്ടാതേ, ചുരണ്ടിച്ചീവിക്കളയാം. അതു വീണ്ടും തന്നാലേ തന്നേ
വളരും. എന്നാൽ പുറന്തൊലിക്കു രക്തനാഡികളും മജ്ജാതന്തു
ക്കളും ഇല്ലാഞ്ഞിട്ടും കൂടക്കൂട അതിന്മേൽ വിയൎപ്പു കാണുന്നതു എ
ങ്ങിനേ? ശോധന ചെയ്തു സൂക്ഷ്മത്തോടേ നോക്കിയാൽ തോലി
ന്മേൽ എത്രയും ചെറിയ അനവധി കുഴികളെ കാണാം. രോമകൂ
പങ്ങൾ2) എന്നു പേൎപെട്ട ഈ കുഴികൾ എവിടേനിന്നു ഉത്ഭവി
ക്കുന്നുപോൽ? അതിനു ൩ ചിത്രങ്ങളാൽ തെളിവു കൊടുക്കാം.

ഈ മൂന്നും തൊലിയുടെ ഒരു കണ്ടം മുറിച്ചു ഭൂതക്കണ്ണാടി
കൊണ്ടു വലുതായി കാണുന്ന പ്രകാരം വിളങ്ങിക്കുന്നു. മൂന്നാമ
ത്തേതു നാല്പതു പ്രാവശ്യം പെരുപ്പിച്ചു കാണിക്കുന്നു. അതിൽ
a എന്നതു പുറന്തൊലി; b അതിൻ കീഴുള്ള ഒരുവക മുഴപ്പു; c ഉൾ
ത്തൊലി; d വട്ടത്തുണ്ടിനെ നാല്പതു വട്ടം വലുതായി കാണുന്ന
സ്വേദപിണ്ഡം അത്രേ.

സ്വേദപിണ്ഡങ്ങളോടു നാഡികൾ ഉറ്റു ചേൎന്നിട്ടുരക്തത്തിൽ
നിന്നു വെള്ളത്തെ വേൎതിരിക്കുന്നു. ഈ വെള്ളം വിയൎപ്പായി
നേരിയ കുഴലുകളുടേ പുറത്തേക്കു ഒഴുകുന്നു. ആകയാൽ രോ
മകൂപങ്ങൾ ഈ കുഴലുകളുടെ മേലുള്ള വായി അത്രേ എന്നു
സ്പഷ്ടം. ഒരു സമചതുരശ്രാംഗുലത്തിൽ ഏറക്കുറയ ൨൮൦൦
രോമകൂപങ്ങൾ ഉണ്ടു. സാധാരണ പൊക്കമുള്ള മനുഷ്യന്റെ
മേൽത്തൊലിക്കു ൨൫൦൦ □ അംഗുലവും ആകേ എഴുപതുല
ക്ഷം രോമകൂപങ്ങളും കാണാം. ഈ അനവധി കൂപങ്ങളി
ൽനിന്നു നാളൊന്നിൽ ഓരോ മനുഷ്യൻ ആവിയായിട്ടും വിയ
ൎപ്പായിട്ടും ഒരു കുപ്പി വെള്ളത്തോളം വിയൎത്തു കളയുന്നു. ക്രമ


1) Cutis. 2) Pores.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/80&oldid=190381" എന്ന താളിൽനിന്ന് ശേഖരിച്ചത്