താൾ:56E279.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 77 —

മായി വിയൎക്കുന്നതു ദേഹത്തിന്നു എത്രയോ ആവശ്യമാകുന്നു
എന്നും ശീതം പിടിക്കുന്നതിനാലോ മറ്റു സംഗതികളാലോ
വിയൎപ്പടഞ്ഞു പോകുന്നതു ഏറ്റവും അപകടമായ ഓരോ ദീന
ങ്ങളെ ജനിപ്പിക്കുന്നു എന്നും ഇതിൽനിന്നു തെളിയും. നെഞ്ഞു,
വയറു എന്നിവറ്റിലും മുതുകിൻ തോൽ കട്ടിയായും ഉള്ളങ്കൈ
ഉള്ളങ്കാൽ എന്നിവറ്റിലും തോൽ ഏറ്റവും തടിപ്പായും ഇരി
ക്കുന്നു.—മനുഷ്യരുടെ സ്ഥൂലചൎമ്മത്തിന്നകമേ വിവിധ ചായ
പദാൎത്ഥങ്ങളെ കാണുകയാൽ അവരുടെ നിറത്തിന്നു വെളുപ്പ്,
കറുപ്പ്, മഞ്ഞ എന്നീവക ഭേദങ്ങളുണ്ടു. ഉൾത്തോലിന്റെ
ഉള്ളിൽ വൎണ്ണഭേദമില്ലെങ്കിൽ ചൎമ്മവും രോമവും വെളുത്തും കണ്ണു
കൾ ചുവന്നും ഉണ്ടാകും. ഇങ്ങനേത്തവരെ മിക്കജാതികളിൽ
കാണാം. അവൎക്കു പാൽനിറക്കാർ (Albinos) എന്നു പേർ ഇടുന്നു.
മനുഷ്യൎക്കു സ്വാഭാവികമായ തോലിന്റെ ചായക്കൂട്ടു കൊണ്ടല്ലാ
തേ വെയിലും പ്രവൃത്തിയും ദിനചൎയ്യവും എന്നിവറ്റാൽ ശരീര
വൎണ്ണഭേദഭേദങ്ങൾ ഉളവാകുന്നു. വീട്ടുപണിക്കാരെക്കാൾ കൃഷി
ക്കാർ കറുക്കുന്നുവല്ലോ.

ബാഹ്യചൎമ്മം നിഷ്പ്രയോജനമായതിനെ പുറത്താക്കുന്നതു
കൂടാതേ ഒരുവക പോഷണപിണ്ഡങ്ങൾകൊണ്ടു പുറന്തോൽ
സ്പൎശിച്ചു വരുന്ന വെള്ളം വായു ഇത്യാദികളിൽനിന്നു ഓരോ
ന്നു അകമേ ഈമ്പി വലിച്ചു രക്തത്തോടു ചേൎക്കുന്നു. ഇതു
തോലിന്റെ മറ്റൊരു പ്രവൃത്തി ആകയാൽ കുളിയും നല്ല
കുഴമ്പുകളും സുഖത്തിനായി ഏറ്റവും ഉപകാരമുള്ളതു എ
ന്നും ബാഹ്യചൎമ്മത്തിന്റെയും വസ്ത്രങ്ങളുടെയും ശുദ്ധിയും ന
ല്ല വായുവും വെളിച്ചവും എല്ലാകാലത്തും അത്യാവശ്യമാകു
ന്നു എന്നും ഇതിൽനിന്നു ബോധിക്കുമല്ലോ. ആയതുകൊ
ണ്ടു ഈ നാട്ടുകാരുടെ ഇരുട്ടുള്ള പുരകൾ ദേഹത്തിന്റെ സുഖ
ത്തിനു ഏറ്റവും അപകാരമുള്ളവ എന്നേ പറയാവു. ചാ
യങ്ങൾ വിഷമുള്ളതാകകൊണ്ടു ജാഹുസ്സുകളിയിലും പരദേവത
മാരുടെ ഉത്സവങ്ങളിലും മറ്റും ചെയ്യുംപ്രകാരം ശരീരത്തിന്മേൽ
ചായം തേക്കരുതു. നവരക്കിഴി ഉഴിയുക ധാര ഇടുക മുതലായ
തു ഉപകാരമുള്ളതു പോലേ അതു അനൎത്ഥമുള്ളതത്രേ.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/81&oldid=190383" എന്ന താളിൽനിന്ന് ശേഖരിച്ചത്