താൾ:56E279.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

VI. SECRETIONS AND EXCRETIONS.

മലമൂത്രസ്വേദങ്ങളുടെ ഉല്പാദനവിസൎജ്ജനങ്ങൾ.

ലാലോല്പാദകസ്ഥാനങ്ങളും ആമാശയവും ഈരലും ആന്ത്ര
ങ്ങളുടെ ഒരു പങ്കും എന്നിത്യാദികളെ കുറിച്ചു നാം മുമ്പേ വിവ
രിച്ചതുകൊണ്ടു ഇപ്പോൾ കണ്ണുനീരുല്പത്തിസ്ഥാനങ്ങളും1), മൂത്ര
പിണ്ഡങ്ങളും2), തോലും3), നഖങ്ങളും4), രോമങ്ങളും5), എന്നിവ
റ്റെ പറ്റി മാത്രം പറവാനുണ്ടു.

ഏറ്റവും ചേലോടേ ചമെച്ച നമ്മുടെ ദേഹത്തിൽ ഉപ
യോഗമില്ലാത്ത അനേകം ദ്രവ്യങ്ങൾ ഉണ്ടു. അവ ശരീരത്തിൽ
തഞ്ചി ഇരുന്നു എങ്കിൽ വിഷമായി തീരുമായിരുന്നു. ആയതുകൊ
ണ്ടു ഈ പലവിധ ഉഛ്ശിഷ്ടങ്ങളെ പുറത്തു കളഞ്ഞു പോകേ
ണം. ശ്വാസകോശങ്ങൾ രക്തത്തിന്റെ വിഷത്തെയും ഈരൽ
കൈപ്പള്ള പിത്തത്തെയും രക്തത്തിൽനിന്നു വേർതിരിച്ചു പുറ
ത്താക്കുന്നു എന്നും തേങ്ങയിൽനിന്നുള്ള സാരത്തെ ആട്ടി എടുക്കു
മ്പോൾ പിണ്ണാക്കും പീരയും ശേഷിക്കുമ്പോലേ തീൻപണ്ടങ്ങ
ളിൽ നിന്നു സത്തു പിഴിഞ്ഞു കളഞ്ഞശേഷം പിണ്ടിയാകുന്ന


1) Lachrymal Glands. 2) Kidneys. 3) Skin. 4) Nails. 5) Hair.
6) ഒരിലയുടെ പിൻപുറത്തു ഓരോ പ്രാണികളുടെ മുട്ടകൾ കൂട്ടമായി ഇരിക്കുന്ന
പ്രകാരം കാണുന്ന വെള്ളക്കൂടു കഴുത്തിലേ പിണ്ഡങ്ങൾ (glands) എന്നു ഗ്രഹിക്കേണം.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/75&oldid=190370" എന്ന താളിൽനിന്ന് ശേഖരിച്ചത്