താൾ:56E279.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 72 —

മലം ശേഷിച്ചു അപാനവഴിയായി തള്ളപ്പെടുന്നു എന്നും മുമ്പേ
പറഞ്ഞുവല്ലോ. അതു കൂടാതേ ഓരോ എച്ചിലും ഉണ്ടു. രക്തത്തി
ൽ മട്ടിനു മീതേ മിഞ്ചുന്ന വെള്ളം മൂത്രപിണ്ഡങ്ങളാൽ മൂത്രമായി
ഇറക്കിക്കളുകയും തോലിൽ കൂടി വിയൎപ്പായി വിസൎജ്ജിക്കപ്പെടുക
യും വേണ്ടതു. ഇങ്ങനേ അനേക ഇന്ദ്രിയങ്ങൾ നിഷ്പ്രയോജനമുള്ള
തിനെ ഉടലിൽനിന്നു നീക്കേണ്ടതിന്നു ഉതകുന്നു എന്നു ബോധി
ക്കും. അതാതു ഇന്ദ്രിയങ്ങൾ നാം നിനയാത്തവണ്ണം നിയമപ്ര
കാരം അതാതു പ്രവൃത്തികളെ എടുക്കുന്നു എന്നു കാണുന്തോറും
ഇത്തരദേഹത്തെ കൊടുത്ത ദൈവം, ജ്ഞാനപൂൎവ്വമുള്ളവൻ എ
ന്നേ പറയാവൂ.

1. Lachrymal Glands കണ്ണീരുല്പത്തിസ്ഥാനങ്ങൾ.

വായിൽ നിറയുന്ന ലാലോല്പാദകപിണ്ഡങ്ങളും, ആമാ
ശയത്തിന്റെ കീഴിൽ കിടക്കുന്ന കണയവും ഒഴികേ ശരീരത്തിൽ
മുച്ചൂടും പ്രത്യേകമായി കഴുത്തിന്നകത്തു കൂട്ടംകൂട്ടമായി പിണ്ഡ
ങ്ങൾ ഇരിക്കുന്നുണ്ടു. എന്നാൽ കഴുത്തിലേ പിണ്ഡങ്ങളെ ചിത്ര
ത്താൽ കാണിക്കയല്ലാതേ ആ വകയെ കുറിച്ചു ഇപ്പോൾ വിവ
രിപ്പാൻ ഭാവിക്കുന്നില്ല. കണ്ണുനീർ ഉളവാക്കുന്ന രണ്ടു പിണ്ഡ
ങ്ങളെക്കൊണ്ടു മാത്രം ചുരുക്കമായി പറയാം. അതിന്നായി ഈ
ചിത്രത്തെ നന്നായി നോക്കേണം.

ഇതു മനുഷ്യന്റെ കണ്ണു അല്ലയോ. ഓരോ കണ്ണിന്റെ പുരിക
യെല്ലിന്റെ കീഴിൽ ꠲ അംഗുലം നീളത്തിൽ ഒരു വലിയ പിണ്ഡം


1) a കണ്ണുനീർപിണ്ഡം; b കണ്ണുനീരിനെ കണ്ണിന്മേൽ നടത്തുന്ന ചെറുകുഴലുകൾ;
d കണ്ണീർ മൂക്കിലേക്കു നടത്തുന്ന കുഴൽ.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/76&oldid=190373" എന്ന താളിൽനിന്ന് ശേഖരിച്ചത്