താൾ:56E279.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 70 —

യു കൊണ്ടു നല്ലവണ്ണം നിറെപ്പാൻ കൂടക്കൂടേ നിവൎന്നുനിന്നു ഊ
ക്കോടേ വായുവെ ഉൾ്ക്കൊള്ളേണം. ഇപ്രകാരം ചെയ്താൽ ശ്വാ
സകോശങ്ങൾക്കു ഹാനി യാതൊന്നും പറ്റുകയില്ല. മുങ്ങീ
ട്ടോ തൂങ്ങീട്ടോ മിന്നൽപ്പിണർ തട്ടീട്ടോ മരിച്ചവരിൽ കാണു
ന്ന പ്രകാരം മനുഷ്യന്നു അല്പനേരം ശ്വാസം കഴിപ്പാൻ കൂടാ
ഞ്ഞാൽ ജീവിച്ചുകൂട എന്നു തെളിയുന്നു. ഇങ്ങിനേയുള്ളവരെ
യദൃച്ഛയാ കാണുന്നെങ്കിൽ സ്തംഭിച്ചു മാറിക്കളയാതേ കഴിയുന്ന
സഹായം ചെയ്യുന്നതു എപ്പോഴും നമ്മുടെ മുറയത്രേ. വെ
ള്ളത്തിൽ മുങ്ങിയവനെ ഒരു പാത്രത്തെ കമിഴ്ത്തുന്നതു പോലേ
തല കീഴ്ക്കാമ്പാടാക്കുന്നതു ഉള്ള ജീവനെയും കളയുന്നതുകൊണ്ടു
മഹാദോഷം. ഇപ്രകാരം ഉള്ളവരുടെ മുഖം കാറ്റു കൊള്ളേ
ണ്ടതിന്നു തല ഉയര മലൎക്കക്കിടത്തി ഉള്ള കെട്ടുകൾ എല്ലാം അ
ഴിച്ചശേഷം വായിലും മൂക്കിലുമുള്ള കഫത്തെ എടുത്തു കളഞ്ഞു
കൈ കാൽ തുണികൊണ്ടുതുവൎത്തി വായിലും മൂക്കിലും പതുക്കേ ഊ
തുകയും വേണം. ഇങ്ങനേ കുറേ സമയത്തോളം അദ്ധ്വാനിച്ചിട്ടു
ജീവലക്ഷണങ്ങളെ വരുത്തുന്നതു സാധിക്കാഞ്ഞാൽ മലൎത്തി കി
ടത്തിയവനെ കുമ്പിട്ടു കിടത്തി അവന്റെ വലങ്കയ്യെ തലയിൻ
കീഴേ വെച്ചു നെഞ്ഞിനെ രണ്ടു കൈകൊണ്ടും പിടിച്ച അമ
ൎത്തി മെല്ലേ കൂടക്കൂടേ തിരിച്ചും മറിച്ചും കിടത്തേണം.

വെള്ളത്തിൽ ഒരു മണിക്കൂറോളം വീണുകിടന്നവരിൽ ശേ
ഷിച്ചിരുന്ന ജീവനെ ഉണൎത്തുവാൻ ചിലപ്പോൾ എട്ടൊമ്പതു
മണിക്കൂറിന്റെ അദ്ധ്വാനം വേണ്ടി വന്നിരിക്കുന്നു പോൽ.

തുക്കിയവനെ കണ്ടാൽ കഴിവുണ്ടെങ്കിൽ ഒന്നാമതു കയറു മു
റിച്ചു മേൽപറഞ്ഞതിനെ പരീക്ഷിക്കേണം. ഈ വക പ്രയ
ത്നത്താൽ പലരും രക്ഷപ്പെട്ടിരിക്കുന്നു. മിന്നൽത്തീ വീണവൎക്കും
അങ്ങനേയുള്ള ശുശ്രഷകളാൽ രക്ഷ വരുത്തുവാൻ നോക്കാം.
കഴിയുമെങ്കിൽ നല്ല ശസ്ത്രവൈദ്യനെ താമസിയാതേ വിളിച്ചു
വരുത്തുവാൻ നോക്കേണം.


Composition of the Air before entering the lungs: Oxygen 20.96; nitrogen
79.00; Carbonic Acid 00°.04-100.00.
Composition of the Air after respiration: Oxygen 16'30; nitrogen 79.00;
Carbonic Acid - 4.70 - 100.00.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/74&oldid=190368" എന്ന താളിൽനിന്ന് ശേഖരിച്ചത്