താൾ:56E279.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

വലഭാഗത്തിലേ മേലറയിൽ (r) പ്രവേശിക്കുന്നു. ഇടഭാഗത്തിലേ
കീഴറയിൽനിന്നു (L) ശരീരത്തിൽ ചെല്ലേണ്ടുന്ന ഇളഞ്ചുവപ്പുള്ള
രക്തം പുറപ്പെടുന്നു. എന്നാൽ കരിഞ്ചോര ശുദ്ധി വന്ന ശേഷം
പുതുതായി ശരീരത്തിൽ സഞ്ചരിക്കേണ്ടതിന്നു ആയതു വലഭാഗ
ത്തിന്റെ മേലറയെ വിട്ടു (r) കീഴറയിൽ(E) ചെന്നു അവിടേനിന്നു
ശ്വാസകോശങ്ങളിലേക്കു കടന്നു പോകുന്നു. ആയതിലുള്ള നാ
ഡികൾ അസംഖ്യ നേരിയ ശാഖകളായി ചിനെച്ചു പോകയാൽ
അതിലേ കരിഞ്ചോര ശ്വാസത്തോടു തൊടുത്തു വരുമ്പോൾ ര
ക്തത്തിന്റെ അഴുക്കു (മലിനത) കഴിക്കുന്ന ശ്വാസത്തോടു കൂടേ
നീങ്ങിപ്പോകയും ഉൾക്കൊള്ളുന്ന ശ്വാസത്തിൽനിന്നു പുതിയ
വീൎയ്യങ്ങളെ സീകരിക്കയും ചെയ്യുന്നു. ഇപ്രകാരം ശരീരത്തി
ന്റെ പ്രയോജനത്തിന്നു വീണ്ടും ശുദ്ധീകരിച്ച രക്തം ഹൃദയത്തി
ന്റെ ഇടത്തേ മേലറയിൽ (l) മടങ്ങിച്ചെല്ലന്നു. അവിടേനിന്നു
കീഴറയിലേക്കും(L) അതിൽനിന്നു നാഡിവഴിയായി ശരീരത്തിലേ
ക്കും പ്രവേശിക്കും. അതിശക്തിയുള്ള മാംസപേശികൾ ഹേതു
വായി അമരുകയും പൊന്തുകയും ചെയ്യുന്ന ഹൃദയം എല്ലായ്പോ
ഴും ഇളകിക്കൊണ്ടു രക്തത്തെ സൎവ്വാംഗത്തിൽ ഓടിക്കുന്നു. ഈ


1) 1 ശ്വാസനാളം. 2 2 കഴുത്തിലേ നാഡികൾ. 3 3 കഴുത്തിലേ രക്തസിര
കൾ. 4 ൨ലത്തേ മേലറ. 5 തലയിൽനിന്നിറങ്ങുന്ന രക്തനാഡി. 6 വലത്തേ കീ
ഴറ. 7 മൂലനാഡി അഥവാ കണ്ടരനാഡി (Aorta) 8 ഇടത്തേ കീഴറ.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/64&oldid=190348" എന്ന താളിൽനിന്ന് ശേഖരിച്ചത്