താൾ:56E279.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

ഇളക്കം നിമിത്തം ഹൃദയത്തിന്റെ മുന നെഞ്ഞിൽ നിരന്ത
രമായി അടിക്കയാൽ അതു പുറത്തു കേൾപ്പാനും കാണ്മാനും ഉ
ള്ള ഹൃദയത്തിൻ മുട്ടൽ തന്നേ. നാഡി പിടിച്ചു അതിനെ പരി
ശോധിക്ക.

ഹൃദയത്തിന്റെ ഇടത്തേ കീഴറയിൽനിന്നു രക്തത്തെ ശരീര
ത്തിൽ കൊണ്ടുചെല്ലുന്ന വലിയ നാഡിക്കു മൂലനാഡി എന്നും
കണ്ടരനാഡി എന്നും പേരുണ്ടു. ഇതു മേലോട്ടു വില്ലുപോലേ
വളഞ്ഞു നീണ്ട ശേഷം കീഴോട്ടു ഇറങ്ങുന്നു. സൎവ്വനാഡികൾ്ക്കും
ആധാരമാകുന്ന ഈ പെരുനാഡി ശാഖോപശാഖകളായി ശരീ
രത്തിൽ മുച്ചൂടും കടന്നു ശുദ്ധരക്തത്തെ എങ്ങും എത്തിക്കുന്നു.
. ശ്വാസകൊശനാഡി1) ആകട്ടേ ദുഷിച്ച രക്തത്തെ ഹൃദയത്തിൻ
വലഭാഗത്തുനിന്നു. ശ്വാസകോശത്തിലേക്കു കൊണ്ടുപോകുന്നു.
ഇതു മൂലനാഡിയുടെ വളവിന്റെ താഴേ ചെന്നു രണ്ടായി പിരി
യും; ഒരു കൊമ്പു വലത്തേ ശ്വാസകോശത്തിലേക്കും മറ്റേതു
ഇടത്തേതിലേക്കും കടക്കുന്നു. ആകയാൽ ചോരവട്ടോട്ടം (രക്ത
സഞ്ചാരം) രണ്ടു പ്രകാരമുള്ളതെന്നു തെളിയുന്നു. വലത്തേ ഹൃ
ദയയറയിൽനിന്നു) ശ്വാസകോശത്തിലേക്കും അവിടേനിന്നു ഇട
ത്തേ ഹൃദയയറയിലേക്കുമുള്ള രക്തസഞ്ചാരത്തിന്നു ചെറിയവട്ടോ
ട്ടം എന്നും വാമഹൃദയ അറയിൽനിന്നു സൎവ്വാംഗത്തിലേക്കും അ
തിൽനിന്നു ദക്ഷിണഹൃദയ അറയിലേക്കുമുള്ള ചോരയോട്ടത്തിന്നു
വലിയവട്ടോട്ടം എന്നും പറയുന്നു. രണ്ടു സഞ്ചാരങ്ങൾ ഒരുമി
ച്ചു നടക്കുന്നു. ചെറിയവട്ടോട്ടത്തിലേ നാഡികൾ കരിഞ്ചോര
യെ തെളിയിപ്പാൻ അതിനെ ശ്വാസകോശത്തിൽ കൊണ്ടു പോ
യിട്ടു ശുദ്ധിയോടേ ഹൃദയത്തിലേക്കു മടക്കി വരുത്തുന്നു. വലിയ
വട്ടോട്ടത്തിൽ തെളിഞ്ഞ ചെഞ്ചോര ദേഹപോഷണത്തിന്നായി
ചെല്ലുകയും കരിഞ്ചോരയായി മാറിക്കൊണ്ടു തിരിച്ചു വരികയും
ചെയ്യുന്നു.

ചോരയുടെ ഗുണാഗുണത്തിനു തക്കവാറു രണ്ടു വിധം ചോ
രക്കുഴലുകളും ഉണ്ടു. ഇളഞ്ചെഞ്ചോരയെ വഹിക്കുന്നതിന്നു നാ
ഡി എന്നും കരിഞ്ചോരയുള്ളതിന്നു രക്തസിര എന്നും രക്തപ്പൊ


1) Arteriae Palmonales.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/65&oldid=190350" എന്ന താളിൽനിന്ന് ശേഖരിച്ചത്