താൾ:56E279.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 54 —

ക്കാം ചായ ഏറ നന്നു. വേണ്ടുന്നതിലധികമായി ഒരിക്കലും
തിന്നാതേ വിശപ്പിന്നു മാത്രം തൃപ്തിവരുത്തി മതിയാക്കേണം.
മെല്ലേ തിന്നുക, മുഴുവൻ ചവെച്ചരെക്ക, ഉണ്ടിട്ടുടനേ ഉറങ്ങ
രുതെന്നും അറിക.

ദഹനം എങ്ങിനേ ആയാലും തളൎച്ചവരുത്തുന്നതുകൊണ്ടു
ഭക്ഷിച്ച ഉടനേ ശരീരംകൊണ്ടോ മനസ്സുകൊണ്ടോ അധികമാ
യി അദ്ധ്വാനിക്കരുതു. ആമാശയവും ആന്ത്രങ്ങളും എല്ലായ്പോഴും
സുഖത്തോടു ഇരിപ്പാൻ നോക്കേണം. കള്ളു റാക്കു ബ്രാണ്ടികൾ
കുടിക്കുന്നതും പുകയില അധികമായി വലിക്കുന്നതും ഏറേ വെ
റ്റില തിന്നുന്നതും ആമാശയത്തെ തളൎത്തി അതിന്റെ പ്രവൃ
ത്തിക്കു മുടക്കം വരുത്തുന്നു.1) ആ വക ശീലിച്ചവരുടെ വയറ്റി
ൽ വിടാതേ ഓരോ ക്രമക്കേടുകൾ സംഭവിക്കുന്നു. മുളകും എരി
വും കാരവുമുള്ള വസ്തുക്കളെയും അധികമായി തിന്നുന്നതിനാലും
ആമാശയത്തിന്നു കൂടക്കൂടേ ദോഷം പറ്റും. ഭക്ഷണത്തിന്നു ക്ര
മവും കുടിപ്പാൻ ശുചിയുള്ള പച്ചവെള്ളവും വയറ്റിന്നു എല്ലാ
കാലത്തും ഉത്തമമത്രേ. സൌഖ്യമുണ്ടെങ്കിൽ ഒരു ദിവസത്തിൽ
ഒന്നോ രണ്ടോ കറി മലശോധന ഉണ്ടാകേണം. മലബന്ധം
അധികമായി വരാതേ ഇരിക്കേണ്ടതിന്നു ചൂടുള്ള ഭക്ഷണങ്ങൾ
കഴിക്കായ്കയും അധികം വെള്ളം കുടിക്കയും ഉലാവുകയും മറ്റും
ചെയ്യേണ്ടതു. അത്യാവശ്യമായാലേ സൂക്ഷ്മത്തോടേ ചികിത്സി
ക്കാവൂ. മാസന്തോറും വയറിളക്കുന്നതു അബദ്ധം. വിലാത്തി
യിൽ ജീവകാലം മുഴുവനും വയറു ഇളക്കാത്ത എത്ര പേർ ആ
രോഗ്യത്തോടേ ഇരിക്കുന്നു. മലാന്ത്രത്തിന്റെ തോലിന്നു അല്പ
മായ കടച്ചൽ വന്നാൽ ഒരു ദിവസം മുപ്പതു നാല്പതു വട്ടത്തോ
ളം അതിനൊമ്പലത്തോടു കൂടേ അതിസരിച്ചു വരുമ്പോൾ വ
ളരേ ക്ഷീണതയും ബലഹീനതയും പിടിക്കും മുമ്പേ സാമൎത്ഥ്യ
മുള്ളൊരു വൈദ്യനെ താമസിയാതേ വിളിക്കേണം.


1) ഉമിനീർ ദഹനത്തിന്നു വേണ്ടുന്നതുകൊണ്ടു അതിനെ തുപ്പിക്കുളയുമളവിൽ
വയറ്റിന്നു കേടു.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/58&oldid=190337" എന്ന താളിൽനിന്ന് ശേഖരിച്ചത്