താൾ:56E279.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 53 —

ന്റെ രക്ഷാസുഖത്തിനായി പലതരം ഭക്ഷണസാധനങ്ങൾ
അത്യാവശ്യമാകകൊണ്ടു സ്രഷ്ടാവു മനുഷ്യൎക്കു ഇറച്ചി പാൽ ന
വധാന്യങ്ങൾ കായ്കനികൾ മുതലായ അനവധി തീൻപണ്ടങ്ങ
ളെ കൊടുത്തിരിക്കുന്നു. ചില മുഖ്യമായ ഭക്ഷണസാധനങ്ങളു
ടെ ഗുണമാവിതു:

1. മനുഷ്യപ്പാൽ 100 പങ്കു 8. മുട്ടയുടെ ചുകപ്പു 305 പങ്കു
2. ചോറു 81 " 9. പയറു 320 "
3. കിഴങ്ങു 84 " 10. കോഴിയിറച്ചി 827 "
4. ചോളം 100–125 " 11. മുട്ടയുടെ വെള്ള 845 "
5. കോതമ്പം 119–144 " 12 ആട്ടിറച്ചി 852 "
6. പശുവിൻ പാൽ 237 " 13. മാട്ടിറച്ചി 942 " 1)
7. പരിപ്പു 239 "

മീതേ കാണിച്ചതിൽനിന്നു ചോറും കിഴങ്ങും തങ്ങളുടെ ഗു
ണപ്രകാരം മറ്റെല്ലാറ്റിലും കുറഞ്ഞതാകയാൽ ഇവറ്റെക്കൊ
ണ്ടു മാത്രം ഉപജീവനം കഴിക്കുന്നവൎക്കു വയറു നിറയേണ്ടതിന്നു
വളരേ ആവശ്യമാകുന്നു എന്നു തെളിയുന്നുവല്ലോ.

എല്ലാ ഭക്ഷണസാധനങ്ങളിൽ ഇറച്ചി ദഹിപ്പാൻ എളുപ്പ
വും ശക്തികരവുമായൊന്നാകുന്നു. പാകം ചെയ്യുന്നതിനാൽ അ
തു സഹിപ്പാൻ എളുപ്പം ആയിത്തീരുന്നു എങ്കിലും അതിലേ അനേ
കശക്തിപദാൎത്ഥങ്ങൾ കുറഞ്ഞുപോകുന്നു. മീൻ ഇറച്ചിയോളം
ബലകരമല്ല. അതിന്നു പുറമേ മീൻ എല്ലാവൎക്കും ഒരുപോലേ പ
റ്റാതേ ചിലപ്പോൾ ജീൎണ്ണകോശത്തിലേ ഓരോ രോഗങ്ങളെയും
ചിലപ്പോൾ ചൊറി ചിരങ്ങു മുതലായവറ്റെയും ജനിപ്പിക്കുന്നു.

പാലും മുട്ടയും വേവിച്ചിട്ടു തിന്നുന്നെങ്കിൽ ബലവും സുഖ
വും ഉള്ള ഒരു ഭക്ഷണം ആകും. കിഴങ്ങു പയറു മുതലായ സ
സ്യങ്ങൾ അധികം വെന്താൽ മാത്രമേ ശരീരത്തിനുപകാരമു
ള്ളു. നല്ലവണ്ണം പഴുത്ത കായ്കളെ വിരോധം കൂടാതേ തിന്നാം.
പാനീയദ്രവ്യങ്ങളിൽ പച്ചവെള്ളം ഏറ്റവും ഉത്തമം. കഫിയെ


1) പശുവിൻ പാൽ മനുഷ്യപ്പാലിൽ രണ്ടര ഇരട്ടിച്ചു ഗുരുവാകകൊണ്ടു അ
മ്മയുടെ പാൽ ഇല്ലാത്ത കട്ടികളെ പോറ്റേണ്ടതിന്നു ഒന്നര പങ്കു വെള്ളം ചേൎത്തു
പശുവിൻ പാലിനെ നേൎത്തേണം. അതിസാരാദിരോഗങ്ങളിൽ ലഘുഭക്ഷണമേ
പറ്റൂ. ദീനക്കാരുടെ അഗ്നിബലം നോക്കിയേ ഭക്ഷണം കൊടുക്കാവു. മുട്ടയുടെ
ചുവപ്പിനു 305 പങ്കേയുള്ളൂ.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/57&oldid=190335" എന്ന താളിൽനിന്ന് ശേഖരിച്ചത്