താൾ:56E279.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 55 —

V. CIRCULATION AND RESPIRATION.

രക്താഭിസരണവും ശ്വാസോച്ഛ്വാസവും,

1. Circulation രക്തസഞ്ചാരം.1)

നാം കഴിച്ച ഭക്ഷണസാധന
ങ്ങൾക്കുണ്ടാകുന്ന ഏറ്റം വിചിത്ര
മായ മാറ്റങ്ങളെക്കൊണ്ടു വിവരി
ച്ച ശേഷം ശരീരത്തിന്റെ ഓരോ
അവയവങ്ങൾക്കും അംശങ്ങൾക്കും
വേണ്ടുന്ന പോഷണം എങ്ങനേ ഉ
ണ്ടാകുന്നു എന്നിപ്പോൾ നോക്കേ
ണ്ടതാകുന്നു.

കുടലുകളിലേക്കു അരെച്ച ചെ
ന്ന പോഷണസത്തിനെ അതിലേ
രസയാണികൾ നക്കി വലിച്ചതിൽ
പിന്നേ ആ വിശേഷസത്തു ഏറ്റ
വും നേരിയ കുഴലുകളൂടേ സംയുക്ത
ധാതുപ്രവാഹിനി എന്ന കുഴലിൽ
ചേൎന്നു ഹൃദയത്തിന്നരികേയുള്ള ര
ക്തനാഡിയിൽ കടന്നു രക്തമായി തീ
ൎന്ന ശേഷം ഒരുവക തോൽക്കുഴലുക
ൾ വഴിയായി സൎവ്വാംഗത്തിൽ ചു
റ്റി സഞ്ചരിക്കുന്നു.

രക്തത്തിന്റെ ആധാരസ്ഥാനം ഹൃദയം തന്നേ. അതിൽ
നിന്നു പുറപ്പെടുന്ന വന്തണ്ടു കൊമ്പും ചില്ലികളും ആയി ചി
നെച്ചു പിരിഞ്ഞു ശീരത്തിൽ എങ്ങും പടൎന്നിരിക്കുന്നു. ഈ
നാഡികളുടേ എല്ലാവിടങ്ങളിലേക്കു രക്തം ഓടി വീണ്ടും മടങ്ങി


1) രക്താഭിസരണം എന്നതു ശരീരത്തിൽ നടക്കുന്ന ചോരയുടെ സഞ്ചാരത്തെ
കുറിക്കുന്ന രക്തസഞ്ചാരം അത്രേ. 1) a ശിരോനാഡി; b c കണ്ഠനാഡികൾ; f മൂ
ലനാഡി (Aorta); g h k l m ഭുജം തുട എന്നിത്യാദി അംശങ്ങളിലേക്കു രക്തം നട
ത്തുന്ന നാഡികൾ.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/59&oldid=190339" എന്ന താളിൽനിന്ന് ശേഖരിച്ചത്