താൾ:56E279.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

കാലാകുന്ന പാദത്തിന്നു മൂന്നംശങ്ങളുണ്ടു.

൧. കാലിന്റെ തറെക്കു 1) ഏഴെലുമ്പുകൾ ഉള്ളതിൽ പിൻ
പുറത്തു അടിയിൽ മടമ്പെല്ലും 2) അതിനോടു തൊടുത്ത മേലേ
ത്ത ചാട്ടെല്ലും 3) പ്രമാണം. ഈ ചാട്ടെല്ലിൽ നിട്ടെല്ലിന്റെ കു
ഴിഞ്ഞ തലയും രണ്ടു നരിയാണികളും ഇണഞ്ഞു വരുന്നു. ഉ
ള്ളിലേ നരിയാണി നിട്ടെല്ലിന്റെ മുഴയും പുറത്തേതോ കാൽവ
ണ്ണയെല്ലിന്റെ മുഴയും 4) എന്നേ വേണ്ടു.

൨. കാലിൻ നടുവിലുള്ള അഞ്ചെലുമ്പുകൾകൊണ്ടു മേലിൽ
പുറവടിയും അടിയിൽ ഉള്ളങ്കാലും 5) ഉണ്ടാകുന്നു.

൩. പതിന്നാലു കാൽവിരലെലുമ്പുകൾ 6) പെരുവിരലൊഴി
കേ ഓരോ വിരലിന്നു മുമ്മൂന്നു എലുമ്പുകൾ ഉണ്ടു 12). കാലിന്റെ
അടിയെക്കൊണ്ടു ഇനിയും ഒരു വിശേഷം സൂചിപ്പിക്കേണ്ടതു.
അതോ: ഉള്ളങ്കാൽ പരന്നു (നിരപ്പായി) ഇരുന്നു എങ്കിൽ നട
ന്നു നില്ക്കുമ്പോൾ ശരീരത്തിന്റെ വലിയ ഭാരത്താൽ വേഗത്തിൽ
തളൎച്ചയും അടിക്കു വേദനയും പറ്റുമായിരുന്നു. ഇതൊഴിച്ചു
കാലുകൾക്കു വേണ്ടുന്ന പൊങ്ങിപ്പിനെ (Elasticity) കൊടുക്കേ
ണ്ടതിന്നു സ്രഷ്ടാവു ഉള്ളങ്കാലിനെ വില്ലുപോലെ വളച്ചു തീ
ൎത്തിരിക്കുന്നു. തട്ടൊത്ത അടിക്കാർ മറ്റവരോളം നടപ്പാനും നി
ന്നദ്ധ്വാനിപ്പാനും ആളല്ല. പാദം ഹസ്തത്തോടു ഒരു വിധത്തി
ൽ ഒക്കുന്നതുകൊണ്ടു കയ്യില്ലാത്ത ചിലർ കാൽകൊണ്ടു എഴുതു
കയും ചിത്രം വരെക്കുകയും വീണ വായിക്കുകയും ചെയ്വാൻ ന
ല്ലവണ്ണം ശീലിച്ചിട്ടുണ്ടു.

ഒടുവിൽ ഏപ്പുകളെ കുറിച്ചു അല്പം പറവാനുണ്ടു. നാം ഇ


1) Instep, Tarsus കാൽത്തറ, പാദമൂലാസ്ഥി. 2) Heel, Os calcis. 3) Talus,
astragalus. 4) Malleolus internus et externus, ഗുല്ഫം. 5) Back and sole of the
foot. 6) Toes, Phalanges, പാദാംഗുല്യസ്ഥികൾ.

4*

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/31&oldid=190281" എന്ന താളിൽനിന്ന് ശേഖരിച്ചത്