Jump to content

താൾ:56E279.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

൨. നിട്ടെല്ലും 1) കാൽവണ്ണയെല്ലും 2) കൂടിയ മുഴങ്കാൽ.

൩. മുട്ടു ചിരട്ട 3).

൪. കാലിന്നും അതിൻ വിരലുകൾക്കും ഉള്ള അസ്ഥികൾ 26.

ശരീരത്തെ താങ്ങിക്കൊള്ളുന്ന തുടയെല്ലിന്നു സകല അസ്ഥികളി
ലും നീളവും ഉറുതിയും ബലവുമുണ്ടു. അതിന്റെ കുമള മുമ്പേ
കാണിച്ചതിൻവണ്ണം ഇടുപ്പെല്ലിന്റെ തടത്തിൽ അമിഴ്ത്തി ഇണെ
ച്ചു വരുന്നു. എന്നാൽ മനുഷ്യൻ ആടാതേ ഉറെച്ചു നില്ക്കേണ്ട
തിന്നും തുടയെല്ലു കുമളകൾ തടങ്ങളിൽനിന്നുളുക്കാതിരിക്കേണ്ടതി
ന്നും ആ തുടയെല്ലകൾ ചൊവ്വല്ല അസാരം വളഞ്ഞിരിക്കുന്ന
തൊഴികേ ഇടുപ്പെല്ലുകളിൽ ചിനമ്പു അകന്നും മുട്ടുകൾക്കു സ
മീപം അടുത്തും ഇരിക്കുന്നു. തുടയെല്ലിന്റെ മേലും കീഴും ഉള്ള
തടിച്ച മാംസപേശികൾ വണ്ണമുള്ള മുഴകളായി കാണപ്പെടുന്നു.
അവറ്റാൽ തുടയെല്ലിനെ ഇടുപ്പെല്ലിന്റെ തടത്തിൽ (ഉരുളി
യിൽ) അൎദ്ധവൃത്തത്തോളം തിരിക്കാം.

തുടയെല്ലിന്റെ കീഴംശത്തിലേ മുഴപ്പും (മുഴങ്കാലിന്റെ) നി
ട്ടെല്ലിന്റെ മീതേയുള്ള മുഴപ്പും തമ്മിൽ കെണിച്ചു (കെണിപ്പാ
യി) കൂടുന്നേടത്തിന്നു മുട്ടകെണിപ്പു
(ജാനുസന്ധി) എന്നു പേർ.

അതിന്നു പുറത്തുനിന്നു യാതൊ
രു കേടുപാടു തട്ടായ്വാൻ മുട്ടിൻ ചി
രട്ട ജാനുസന്ധിയുടെ മുമ്പിൽ വെ
ച്ചു കിടക്കുന്നു.

മുഴങ്കൈയെ തിരിക്കേണ്ടതിന്നു
രണ്ടെല്ലുകൾ ആവശ്യമുള്ളതു പോ
ലേ മുഴങ്കാലിനെ തിരിച്ചു ഉറപ്പാ
ക്കേണ്ടതിന്നു തടിച്ച നിട്ടെല്ലും നേ
രിയ കാൽവണ്ണയെല്ലും എന്നീ രണ്ട
സ്ഥികൾ വേണം. എന്നിട്ടും മുഴങ്കാ
ലെല്ലുകളെ കണക്കേ മുഴങ്കാ
ലെല്ലുകളെ തിരിപ്പാൻ അത്ര സ്വാ
ധീനമില്ല.



1) Shin-bone, Tibia, ചലനാസ്ഥി, കുതിരമുഖം. 3) Fibula, സ്ഥാപനാസ്ഥി.
4) Knee-pan. Patella, (ജാനു) ജാന്വസ്ഥി, മുട്ടിൻ ചിരട്ട. 4) ജാനുവിന്റെ
കെണിപ്പു 1 മുട്ടുചിരട്ട. 2 തുടയെല്ലിന്റെ കീഴംശം. 3 നിട്ടെല്ലിന്റെ മേലംശം.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/30&oldid=190279" എന്ന താളിൽനിന്ന് ശേഖരിച്ചത്