താൾ:56E279.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

ത്രത്തോടം പലപ്പോഴും കണ്ടപ്രകാരം അസ്ഥികൾ എല്ലാം
സ്വാധീനാസ്വാധീനങ്ങളായി പ്രവൃത്തിക്കേണ്ടതിന്നു അന്യോ
ന്യം ചേൎന്നിരിക്കുന്നു. അസ്ഥികൾ ഉറപ്പും ബലവുമുള്ള കെട്ടുക
ളാൽ 1) വരിഞ്ഞിരിക്കകൊണ്ടു അവ ഒടിഞ്ഞു പോയാലും
വേൎപെട്ടു പോകയില്ല. വണ്ടിക്കാർ വണ്ടിയുരുളുകൾക്കു കൂടക്കൂടെ
ചെരുവിയും കീലും ഇടുന്നതുപോലെ എല്ലുകളുടെ അറ്റത്തിൽ
നിന്നു ഒരു വിധം നെയി വിടാതേ കെണിപ്പുകളിലേക്കു ഉറ്റി
ചേൎന്നു അവറ്റിന്നു അയവു വരുത്തുന്നു. എന്നാൽ അധികം
ദൂരേ നടക്കയിൽ ഉള്ള നെയി വേഗം ചെലവാകുമ്പോൾ അ
സ്ഥികളുടെ മുഴപ്പുകൾ (അഗ്രങ്ങൾ) തമ്മിൽ ഉരഞ്ഞു പോകു
ന്നതിനാൽ കാൽക്കെണിപ്പുകളിൻ ഉള്ളിൽ വേദനയും വീക്കവും
ഉളവാകും. ഇതു വിശേഷിച്ചു പ്രായം ഏറുംതോറും അനുഭവമാ
യ്വരുന്നു.

ഓരോ പ്രവൃത്തിയെ ചെയ്യേണ്ടതിന്നു ഹസ്തം ആയതു എത്രയോ
ശില്പമായും പാദം ശരീരത്തെ ധരിക്കേണ്ടതിന്നു അത്യന്തം ബ
ലമായും ചമഞ്ഞിരിക്കുന്നു. മൃഗങ്ങളുടെ അസ്ഥിക്കൂട്ടം മനുഷ്യ
രുടേവറ്റിന്നു തുല്യമാകിലും മനുഷ്യന്നു മാത്രം നിവൎന്നുനിന്നു
നടപ്പാനും ദൈവത്തിൻ വിശിഷ്ടക്രിയകളെ കാണ്മാനും കഴിവു
ള്ളു. മഹത്വം തിരണ്ട ഈ ജീവനുള്ള ദൈവത്തെ നിങ്ങൾ വ
ല്ലപ്പോഴെങ്കിലും വണങ്ങി അവന്നു ചെല്ലേണ്ടുന്ന സ്തോത്രത്തെ
ചെലുത്തി ഒപ്പിച്ചുവോ?


1) Ligaments, ബന്ധനങ്ങൾ.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/32&oldid=190283" എന്ന താളിൽനിന്ന് ശേഖരിച്ചത്