താൾ:56E279.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

യെന്നും പലർ അതിനാൽ മരിക്കയോ മറ്റവൎക്കു ഓരോ കേടു ത
ട്ടുകയോ ചെയ്തിരിക്കുന്നു എന്നും ബോധിക്കും.

2. പന്ത്രണ്ടു മുതുമുള്ളുകളിൽനിന്നു അവ ഓരോന്നിനുനിന്നു രണ്ടു
വാരിയെല്ലുകൾ വീതം മുളെച്ചിരിക്കയാൽ അവ ഇരുപത്തുനാലു വാരി
യെല്ലുകൾക്കു ആധാരം ആകുന്നു.

3. നെടുമുള്ളു തലക്കൽ നേരിയതും കടിപ്രദേശത്തു തടിച്ച
തും ആകകൊണ്ടു കടിമുള്ളുകൾ അഞ്ചും തടി ഏറിയവയാകുന്നു.
അതു ശരീരത്തിന്റെ ആട്ടം കുനി മറിക തിരിക മുതലായ അ
നേക വിവിധ അനക്കങ്ങൾക്കുപയോഗമുള്ളതു. ആകയാൽ മനു
ഷ്യന്നൊത്ത മൈയൊതുക്കമുള്ള സൃഷ്ടി വേറേയില്ല എന്നറിവൂ
താക.

2. മൂടുപൂണെല്ലു. സാക്ഷാൽ നെട്ടെല്ലിന്റെ തുടൎച്ചയായ
മൂടുപൂണെല്ലിന്നു ശിശുപ്രായസ്ഥൎക്കു അഞ്ചു മുള്ളുകൾ ഉണ്ടെങ്കി
ലും അവ കറേകാലം കൊണ്ടു ഏകദേശം ഓരെല്ലായി ചമയുന്നു.
ക്രൂശാകൃതിയുള്ള ഈ എല്ലു നെട്ടെല്ലിന്റെ കടിത്തലയും ഉക്കെൽ
ക്കെട്ടിൻ പിൻപുറത്തു വൈരപ്പൂൾ കണക്കേ കുടുക്കിയ എ
ല്ലും അത്രേ. അതിനോടു മുമ്പറഞ്ഞ നാലു നേരിയ വാലെല്ലുകൾ
തുടൎന്നു നെട്ടെല്ലു അവസാനിക്കയും ചെയ്യുന്നു. ഇവ അടിവയ
റ്റിന്നു ആക്കമായി നില്ക്കുന്നു.

3. വാരിയെല്ലുകളും എതിർമുള്ളും. ഹൃദയവും ശ്വാസകോ
ശങ്ങളും ചരതിച്ചുകൊള്ളേണ്ടതിന്നു ഏറ്റവും ഉറപ്പുള്ള അറ ക
ണക്കേ ഇരുഭാഗങ്ങളിലും ചാപാകൃതിയിൽ വളഞ്ഞു നേരിയ
പന്ത്രണ്ടീതു വാരിയെല്ലുകൾ മുൻ പറഞ്ഞപ്രകാരം ൧൨ മുതുമു
ള്ളുകളിൽനിന്നു തുടങ്ങി നെഞ്ഞറെക്കു വേണ്ടുന്ന ഇടം ഉണ്ടാ
വാൻ തക്കവണ്ണം ഒന്നിച്ചു കൂടുന്നു. അതിൽ മേലേയുള്ള ഏഴീ
തു നേൎവ്വാരികൾ 1) കട്ടാരം കണക്കേയുള്ള എതിൎമ്മുള്ളിന്റെ 2)
കൂൎച്ചത്തോടു അവറ്റിന്റെ കൂൎച്ചാഗ്രങ്ങളാൽ ചേരുകയും ശേ
ഷം കീഴുള്ള പഴുവാരികൾ 3) അതാതിൻ കൂൎച്ചാന്തങ്ങൾകൊണ്ടു
അന്യോന്യം ചേൎന്നു മേലുള്ളവറ്റോടും ഇണങ്ങുകയും ചെയ്യുന്നു.
ആ സ്ഥലത്തിന്നു നെഞ്ഞറക്കുഴി എന്നും കീഴോട്ടു അള്ള 4) എ


1) True ribs. 2) Breast-bone, Sternum. 3) False ribs, 4) Pit of the stomach.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/25&oldid=190269" എന്ന താളിൽനിന്ന് ശേഖരിച്ചത്