താൾ:56E279.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

ന്നും ചൊല്ലന്നു. ഇങ്ങിനെ നെഞ്ഞറപ്പലകയും പുറവും ആമ
ത്തോടു പോലെ കടുപ്പമല്ലാ പൊങ്ങിപ്പുള്ളതാകയാൽ 1) തല്ലും
കുത്തും തട്ടും മുട്ടും തെറിച്ചു പോകുന്നതുകൊണ്ടു നെഞ്ഞറപ്പ
ണ്ടങ്ങൾക്കു കേടുപാടു വരാതെയിരിക്കുന്നു. ഉള്ളിൽ കൂൎച്ചയും
കൊഴുപ്പും ഏറിയിരിക്കയാൽ കഠിനനെഞ്ചൻ എന്നും നെഞ്ഞൂ
റ്റക്കാരൻ എന്നും ചൊല്ലുവാൻ സംഗതി വരുന്നതു.

4. ഉക്കെൽക്കെട്ടു ഒന്നായിരിക്കുന്നു എ
ങ്കിലും അതിന്നു നാലു പകുതികളുണ്ടു. കു
ണ്ടങ്കിണ്ണം പോലെ രണ്ടു വലിയ അസ്ഥി
കൾ മുമ്പറഞ്ഞവണ്ണം വഴിയോട്ടു മൂടുപൂ
ണെല്ലു എന്ന വൈരപ്പൂൾകൊണ്ടു തമ്മി
ൽ ചേൎന്നിരിക്കയും മുമ്പോട്ടോ തുറന്നിരിക്കയും ചെയ്യുന്നു. അതി
നു ഇടുപ്പെല്ലു എന്നു പേർ 2). ഇവ നെട്ടെല്ലിന്നു ആധാരമായി
രിക്കുന്നതല്ലാതെ ജലബാധാശ്രമാദികൾക്കു വേണ്ടിയ ഇടംകൊ
ടുക്കുകയും ചെയ്യുന്നു. ഈ അസ്ഥികൾ മുമ്പുറത്തു വളഞ്ഞുകൊ
ണ്ടു തമ്മിൽ ചേരുന്ന സ്ഥലത്തിന്നു നാണിടമെല്ലു 3) എന്നു
പേർ. അതിന്റെ കീഴിൽ തമ്മിൽ വേൎപെട്ടു വളയം കണക്കേ
അതിനോടു ഇണഞ്ഞ രണ്ടു ചണയെല്ലുകൾ 4) ആസനത്തിന്നു
ആക്കമായിരിക്കുന്നു ചണ്ണയെല്ലിന്റെ ദ്വാരങ്ങളിൽ അല്ല ഇടു
പ്പെല്ലിന്റെ അടിയിൽ കിടക്കുന്ന തടത്തിൽ തുടയെല്ലിന്റെ കു
മള 5) പിടിച്ചിരിക്കുന്നതുകൊണ്ടു കീഴവയവങ്ങൾ ഉക്കെൽക്കെ
ട്ടിൽനിന്നു പുറപ്പെടുന്നു.

ഈ അസ്ഥികൾ ശിശുപ്രായത്തിൽ മൃദുവും കൃശവും ആക
കൊണ്ടു കുട്ടികളെ നിവിൎന്നു ഇരിപ്പാനോ നില്പാനോ നിൎബ്ബന്ധി
ച്ചാൽ ഉടലെല്ലുകൾക്കു ദോഷമേ വരികേയുള്ളു; തത്രപ്പെട്ടാൽ താ
ടിവരാ എന്നു പഴഞ്ചൊൽ ഉണ്ടല്ലോ.


1) Elastic. 2) Hip-bone, os ilium (2) അരകെട്ടെല്ലു, ഉക്കെല്ലൂ. 3) ഈറ്റുവാ
തിൽ, ഗൂഢാസ്ഥി, os pubis. 4) os ischii. 5) Head of the bone ഉക്കയെൽക്കെട്ടു
എന്ന ചിത്രം കാണിക്കുന്ന എല്ലുകൾ ആവിതു: മേലേത്തു രണ്ടു ഇട്ടപ്പെല്ലുകളും നടു
വിൽ അവറ്റെ തമ്മിൽ ഇണക്കുന്ന (ഒരു) ത്രികാസ്ഥിയും ഇടത്തും വലത്തും ഇടു
പ്പെല്ലുകളുടെ താഴേ വളയം കണക്കേ ഓരോ ചണ്ണയെല്ലുകളും എന്നിവ തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/26&oldid=190271" എന്ന താളിൽനിന്ന് ശേഖരിച്ചത്