Jump to content

താൾ:56E279.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

ത്തി തലച്ചോറ്റിന്നു യാതൊരു പ്രകാരവും കേടുപാടു തട്ടിക്കാ
തെയിരിപ്പാൻ തന്നേ. നെട്ടെല്ലിന്നു തലെക്കൽ വണ്ണം കുറക
യും ഉക്കെൽക്കെട്ടോടു അടുക്കുമളിൽ തടിപ്പു ഏറുകയും ചെ
യ്യുന്നു. അതിനെ മൂന്നംശമായി വിഭാഗിക്കാറുണ്ടു. കഴുത്തുമുള്ളു
കൾ ഏഴും 2) മുതുമുള്ളുകൾ പന്ത്രണ്ടും 2) കടിമുള്ളുകൾ അഞ്ചും 4)
എന്നിങ്ങനേ മൂന്നു പങ്കു തന്നേ 5).

1. കഴുത്തുമുള്ളുകളിൽ ചെണ്ടക്കുറ്റി കണക്കേ തലയെ ചുമ
ക്കുന്ന ആധാരാസ്ഥിയും 6) അതിൻ കീഴേ പല്ലോടൊത്ത ദന്താ
സ്ഥിയും 7) മറ്റുള്ളവറ്റിൽനിന്നു ഭേദിച്ചിരിക്കുന്നതു തലയെ യ
ഥേഷ്ടം അങ്ങും ഇങ്ങും മേലും കീഴും ഇളക്കിക്കൊൾവാൻ തന്നേ.
ഈ പലവക തിരിച്ചൽ സാധിക്കേണ്ടതിന്നു ആ മുള്ളുകൾക്കു ത
മ്മിൽ അധികം മുറുകിയിടുങ്ങിയ പിടിത്തമില്ലെങ്കിലും തലയുടെ
ഭാരം അവറ്റെ ഇടവിടാതെ അമൎത്തി വരികയാൽ വേണ്ടുന്ന ഉ
റപ്പു കൂടുന്നു താനും. എന്നാൽ തൂക്കിക്കളയുന്നവരുടെ തലയിൽ
ഉടലിന്റെ ഭാരമെല്ലാം തൂങ്ങുമ്പോഴോ അവരുടെ നെട്ടെല്ലു വലി
ഞ്ഞു ആ രണ്ടു മുള്ളുകൾ എളുപ്പത്തിൽ ഓരായം വിട്ടുളുക്കി ആ
ഘനം നിമിത്തം പൊട്ടിപ്പോകുന്നതുകൊണ്ടു പെട്ടെന്നു മരണമു
ണ്ടാകുന്നു. ഇതോൎത്താൽ തുമ്പില്ലാത്ത വിനോദത്തിന്നായി കുട്ടി
കളെ തലപിടിച്ചു പൊന്തിക്കുന്നതും മറ്റും അനൎത്ഥമുള്ള കളി


1) മേലേത്ത ചിത്രം മുതുകെല്ലുകളിൽ ഒന്നു കാണിക്കുന്നു. a ശരീരത്തിന്റെ ഉ
ള്ളിലേക്കു നോക്കുന്ന അംശം. b അകമജ്ജ കിടക്കുന്ന ദ്വാരം. c c ഇരുപുറത്തേ
വാരിയെല്ലുകൾ. d d ഇറകിനെത്തേ ആണികൾ. e മുള്ളു.

2) Cervical vertebrae. 3) Dorsal vertebrae. 4) Lumbar vertebrae, 5) പൂ
ണുമുള്ളു അഞ്ചും (os sacrum, ത്രികാസ്ഥി) വാൽമുള്ളുനാലും (os cocegis, ഗുദാസ്ഥി)
എന്നിവ കൂട്ടിയാൽ നെട്ടെല്ലിന്നു ആകേ മുപ്പത്തുമൂന്നു മുള്ളുകൾ ഉണ്ടു. 6) Atlas, ശി
രാധാരം. 7) Dentatus, Epistropheus.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/24&oldid=190267" എന്ന താളിൽനിന്ന് ശേഖരിച്ചത്