താൾ:56E279.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

൧. നെറ്റിയെല്ലു ഒന്നു.1) മണ്ടയുടെ മുമ്പുറത്തു നില്ക്കുന്ന ഈ
എല്ലുകൊണ്ടു മുഖത്തിന്റെ മേൽഭാഗം ഉണ്ടാകുന്നു. ആയതു
മൂക്കിൻ പാലത്തിന്റെ മുരടും ഇരുപുറത്തേ കൺതടത്തിൽ പു
റത്തേ കോണിന്റെ ഏപ്പും തുടങ്ങി നെറ്റിത്തടം2) അടക്കി നെ
റുകവിളുമ്പോളവും അതിൽ കടിപ്പിച്ച രണ്ടു മതിലെല്ലുകളോ
ളവും ചെല്ലുന്നു. ഈ എല്ലിന്നു ഏകദേശം ഞണ്ടോടിന്റെ വടിവുണ്ടു.

൨. മതിലെല്ലുകൾ രണ്ടു.3) ഇവ മണ്ടയുടെ നടുവിൽ തന്നേ.
മുമ്പുറത്തേ നെറ്റിയെല്ലും പിമ്പുറത്തേ പിരടിയെല്ലും എന്നി
വറ്റിൻ നേരേ നടുവിൽ മുകന്താഴം പോലേ നെറുകയുടെ വി
ളിമ്പു നീണ്ടുകിടക്കുന്നു. ചായ്പിന്നു തുല്യമായി രണ്ടെല്ലുകൾ ഒന്നു
മണ്ടയുടെ വലത്തും മറ്റേതു അതിന്റെ ഇടത്തും നെറ്റിയെല്ലി
ന്നും ഏപ്പായി നെറുകവിളുമ്പിൽ തമ്മിൽ ഏച്ചു വരുന്നു. ഈ
എല്ലിന്റെ രൂപം ഏകദേശം വാകക്കുരുവിനോടൊക്കും. അതി
ന്റെ ഉൾഭാഗത്തു പടം കണക്കേ ചോരക്കുഴലുകൾ പരന്നു ഒ
ന്നിച്ചു ചേരുന്നു.

൩. പിരടിയെല്ലു ഒന്നു 4). മണ്ടയുടെ പിന്നിലുള്ള ഈ എല്ലു
രണ്ടു മതിലെല്ലുകളോടു പല്ലേപ്പിനാൽ ഉണങ്ങി വരുന്നു. അതു
നെറുകയിൽ (വിളുമ്പിൽ) നിന്നു5) വളഞ്ഞു മുതുകെല്ലിന്റെ മുതു
തലയെ കൈക്കൊണ്ടു, ഉള്ളോളം ചെല്ലുന്നതിനാൽ തലയോട്ടി
ന്നു അടികണക്കേ ഇരിക്കുന്നു. നെട്ടെല്ലിനെ കടിപ്പിക്കുന്ന വലി
യ തുള 6) നിമിത്തം ആ എല്ലു ഏകദേശം വായും മൂലയും തേഞ്ഞ
പടന്നയുടെ രൂപത്തിൽ കാണുന്നു. ആ വന്തുള കൂടാതെ ഏറി
യ ചെറിയ ദ്വാരങ്ങളും ഉണ്ടു. അവറ്റിൽ കൂടി ഉടലിൽനിന്നു
തലച്ചോറ്റിൽ ഓരോ ചോരക്കുഴലുകളും നരമ്പുകളും കയറി കി
ഴിഞ്ഞു വരുന്നു. ആയതു ൧൦-ാം ഭാഗത്തിലേ ചിത്രത്തിൽനിന്നു ന
ന്നായി വിളങ്ങും.

പിരടിയെല്ലിന്റെ പെരുന്തുളയിൽ മുതുകെല്ലു കടന്നശേഷം


1) Frontal bone (os frontale). ) 2) Forehead. 3) Parietal bone (os parietale,
ഭിത്തിയെല്ലു, നെറുകയെല്ലു). 4) Occipital bone (os occipitis പിരടിയല്ലു).
5) Crown of the head (vertex). ) 6) 'The foramen magnum (പെരുന്തുള).

2

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/13&oldid=190245" എന്ന താളിൽനിന്ന് ശേഖരിച്ചത്