Jump to content

താൾ:56E279.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

തലെക്കു മുങ്കനം ഏറുകകൊണ്ടു തലയെ നിവിൎത്തി നിൎത്തുവാൻ
പിരടിയെല്ലിൽനിന്നു മുതുകെല്ലോളം ചെല്ലുന്ന ഉറപ്പുള്ള ദശപ്പു
കൾ പറ്റിച്ചിരിക്കുന്നു. പിരടിയെല്ലിനെ പിരടിയിൽ തൊട്ടുനോ
ക്കിയാൽ ഒരു മുനമ്പും1) അവിടെനിന്നു പെരുന്തുളയോളം ഉള്ളി
ലേക്കു ചെല്ലുന്നു ഒരു വരമ്പും2) സ്പൎശ്ശിച്ചറിയാം. ആ വകയിൽ
തന്നേ ആ ദശപ്പുകൾ ഒട്ടിച്ചു കിടക്കുന്നു. ഉറക്കു, ആലസ്യം,
ബോധക്കേടു എന്നിവ ഉണ്ടാകുമ്പോൾ ചിത്തശക്തികൾ അട
ങ്ങീട്ടു ദശപ്പുകൾ തളരുന്നതിനാൽ തല തന്നാലേ നെഞ്ഞോടു
തൂങ്ങുന്നതുകൊണ്ടു മേൽപറഞ്ഞതിന്നു തുൻപുണ്ടാകും.

2. കീഴേത്ത നാലു എല്ലുകൾ പിടിയില്ലാത്ത തൊടുപ്പ
യുടെ ഭാഷയിൽ കാണാം.

൧. ചെന്നിയെല്ലുകൾ രണ്ടു 3). അതിൽ ഓരോന്നിന്നു മുമ്മൂ
ന്നു പങ്കുണ്ടു.


1) The external occipital protuberance (ചുങ്കി, എരുത്തു). 2) The spine.
Temporal bone (os temporale).

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/14&oldid=190247" എന്ന താളിൽനിന്ന് ശേഖരിച്ചത്