താൾ:56E279.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —


ജീവികളെക്കാൾ ശ്രേഷ്ഠതയും മഹത്വവുമുള്ള പ്രധാനസൃഷ്ടി
തന്നേ. ആകയാൽ യാതൊരു മനുഷ്യനെയും തീണ്ടലോ അശു
ദ്ധിയോ ഉള്ളവൻ എന്നു വിചാരിക്കരുതേ. മുഖത്തിലേ ശ്രേ
ഷ്ഠേന്ദ്രിയങ്ങളെയും തലച്ചോറ്റിനെയും അടക്കിക്കൊള്ളുന്ന തല
യോട്ടിന്നു മേൽത്തല എന്നും വായി കൂടിയ പങ്കിന്നു കിഴ്ത്തല എ
ന്നും പറയുന്നു.

മനുഷ്യന്റെ മണ്ടെക്കു 29 എല്ലുകൾ ഉണ്ടു അതായതു: ത
ലയോട്ടിന്നു 8, ചെവിടുകൾക്കു 6, മുഖത്തിന്നു 15; ചെറുപ്പത്തിൽ
എല്ലുകൾ ഏറിയാലും മൂക്കുന്തോറും അവ തമ്മിൽ പിണഞ്ഞു
വളൎന്നു വരുന്നു. ആയതു വിശേഷിച്ച തലച്ചോറു ഒതുക്കിക്കാക്കു
ന്ന തലയോട്ടിൽ വിളങ്ങുന്നു. മലയാളികൾ അവിടെ കാണുന്ന വി
ളുമ്പിന്നു തലയിൽ എഴുത്തു എന്നു പറയുന്നതു പെരുത്തു അ
ബദ്ധവും ഇരുണ്ട ബുദ്ധിയുടെ സങ്കല്പിതവുമത്രേ. തലച്ചോറു
വളരുന്തോറും, തലയോടും വലുതായി ചമയുവാൻ ആവശ്യം
ആകകൊണ്ടു, തലയിലേ എല്ലുകൾ എല്ലാം ഇങ്ങോട്ടും അങ്ങോ
ട്ടും ഏപ്പുകൊണ്ടു തമ്മിൽ പകെച്ചു ചേൎത്തു കിടക്കുന്നു; എന്നു
തന്നേയല്ല മുന്നും പിന്നും മേലും കീഴും ഇരുപുറത്തും നേരിടുന്ന
തട്ടും മുട്ടും കുത്തും തള്ളും ഏറും വീഴ്ചയും എന്നിവറ്റാൽ ഏശു
ന്ന വിവിധ ഇളക്കങ്ങളെക്കൊണ്ടു ഉളവാകേണ്ടുന്ന ഉടവുകളെ
തടുപ്പാൻ തക്കവണ്ണം അതാതു എല്ലുകൾക്കു വേണ്ടുന്നിടത്തു ഏ
പ്പിൽ ഓരോ വിശേഷതകൾ ഉണ്ടു താനും. അതിനാൽ വില്ലി
പ്പും1) എന്നിട്ടും വളരേ ഉറപ്പും ആപത്തുകാലത്തിൽ സ്വൈരവും
സാധിച്ചു വരുന്നു. തലയോടിലേ ഏപ്പുകളെ മേലുള്ള ചിത്ര
ത്തിൽ കാണാം.

I. തലച്ചോറ്റിനെ അടക്കിക്കാക്കുന്ന തനിച്ച തലയോട്ടി
ന്നു2) എട്ടെല്ലുകൾ ഉണ്ടു. അതിൽ നാലു മേലും നാലു കീഴും ഇ
രിക്കുന്നു എന്നു പറയാം.

1. മേലേത്ത നാലു എല്ലുകളെ ഒരു മേല്പുരയുടെ രണ്ടു നെ
റ്റിക്കും രണ്ടു ചായ്പിന്നും ഉപമിക്കാം. പലകപ്രായത്തിലുള്ള ഈ
എല്ലുകൾ പലപ്രകാരം വളഞ്ഞിരിക്കുന്നു; അവയാവിതു:


1) Elasticity. 2) Brain-pan (cranium)

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/12&oldid=190243" എന്ന താളിൽനിന്ന് ശേഖരിച്ചത്