താൾ:56E279.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

നുമാന്റെ ജാതിക്കാരായ ഏതു വക മരഞ്ചാടികളും ബുദ്ധിക്കൂൎമ്മ
തയുള്ള ആനകളും ഊക്കിന്നും വാഴ്ചെക്കും പൊരുൾക്കറിയായ1)
കാള പശുക്കളും വിശ്വസ്തചങ്ങാതിമാരായ നായ്ക്കളും മറ്റു ഏതു
ജീവജന്തുക്കളുടെ മണ്ടയെയും നോക്കിയാൽ മുമ്പുറത്തു മുഖം
കൂടിയ മുന്തലയും പിമ്പുറത്തേ തലയോടായ പിന്തലയും എ
ന്നീ വിഭാഗങ്ങൾ ഉടനേ കണ്ടറിയാകും. തിന്നുന്നതു അവറ്റിന്നു
പ്രധാനമാകയാൽ വായ്ക്കും ഘ്രാണത്തിന്നും മുമ്പും വണ്ണവും ബു
ദ്ധിമുതലായ അംശങ്ങൾ നന്ന കുറയുന്നതിനാൽ തലച്ചോറു
കൊള്ളുന്ന തലയോട്ടിന്നു പിമ്പും തടിപ്പും ഉണ്ടാകുന്നതു. എങ്കി
ലോ മനുഷ്യൻ നെറ്റിക്കു മുമ്പും തലച്ചോറ്റിന്നു പെരുപ്പ
വും ആയതു കൊള്ളുന്ന തലയോട്ടിന്നു വലിപ്പവും മുഖത്തിന്നു ഓ
മനയും വായ്ക്കു താഴ്ചയും ഉണ്ടാകകൊണ്ടു അവൻ എപ്പോൎപ്പെട്ട


1) Emblem.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/11&oldid=190241" എന്ന താളിൽനിന്ന് ശേഖരിച്ചത്