താൾ:56E279.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

ല്ക്കെട്ടും അടങ്ങിയിരിക്കുന്നു. അംഗങ്ങളെ മേലംഗം കീഴംഗം എ
ന്നിങ്ങനേ രണ്ടംശങ്ങൾ ആക്കിയതു. രണ്ടു മേലംഗങ്ങളിൽ കൈ
പ്പലയെല്ലും പൂണെല്ലും തണ്ടയെല്ലും കണക്കൈയെല്ലുകളും കയ്യെ
ല്ലുകളും ഉണ്ടു. കീഴംശങ്ങൾ രണ്ടിലും തുടയെല്ലും മുട്ടുചിരട്ടയും
കണക്കാലെല്ലുകളും കാലെല്ലുകളും തന്നേ. പ്രായമുള്ള മനുഷ്യന്നു
പല്ലു കൂടാതേ 214 പല മാതിരി എല്ലുകൾ ഉണ്ടു. അവറ്റെ വെ
ടിപ്പാക്കി ഉണക്കി തുക്കിയാൽ പത്തു പതിമൂന്നു റാത്തലോളം തു
ങ്ങും. ഇതിൽ വലിപ്പപ്രകാരം തലയോടു അംഗാസ്ഥികൾ ഉക്ക്
എല്ക്കെട്ടു എന്നിവറ്റിനു ഭാരം ഏറും.

മാനുഷാസ്ഥികളുടെ മേൽഭാഗം മിക്കവാറും മിനുസമുള്ളതു.
അതിന്റെ കീഴേ കട്ടിയും ഉള്ളേ അരിപ്പയും പൊങ്ങും1) പോ
ലെ ഉള്ളതുമായ സാധനം തന്നേ. അംഗങ്ങളിലേ എല്ലുകൾ
ഓട കണക്കേ പൊള്ളാകയാൽ ലഘുത്വവും ഉറപ്പമുള്ളവയാ
യിരിക്കുന്നു. ആ വക കുഴലിപ്പിൽ തന്നേ മജ്ജ നിറഞ്ഞിരിക്കുന്നു.
എല്ലുകൾ കട്ടിയായാലും അവറ്റിൻ വളൎച്ചെക്കായി ചോരക്കുഴലു
കൾ പടൎന്നുകിടക്കുന്നു.

A. THE HUMAN SKULL.
തലയോടു (മണ്ട, വെന്തല, കപാലം).

മാനുഷശരീരത്തിൽ തല മികെച്ച അവയവം.— ഉടലിന്നും
മേൽകീഴവയവങ്ങൾക്കും സ്പൎശനം മാത്രമേയുള്ളൂ. കണ്ടറിവു,
കേട്ടറിവു, മുകൎന്നറിവു, രുചിച്ചറിവു, തൊട്ടറിവു എന്ന ഐ
യറിവുകൾ തലയിൽ ഒന്നിച്ചിരിക്കുന്ന പഞ്ചേന്ദ്രിയങ്ങളാൽ സാ
ധിച്ചുവരുന്നു. നവദ്വാരമുള്ള ശരീരത്തിന്റെ വാതിലാകുന്ന വാ
യും, പടിപ്പുരെക്കൊത്ത മൂക്കും, കിളിവാതിൽ പോലേത്ത കണ്ണു
രണ്ടും, വളർജാലകത്തോടു 2) തുല്യമായ കാതു രണ്ടും ആകേ ഏ
ഴു കടപ്പുകൾ എന്ന സപ്തദ്വാരങ്ങൾ തലയിൽ തന്നെ ഇരിക്കുന്നു.
അതു കൂടാതെ തലയോട്ടിൽ തലച്ചോറു അടങ്ങിക്കിടക്കുന്നു.

പലവിധമുള്ള ജീവജന്തുക്കളുടെ മണ്ടയും മനുഷ്യന്റെ വെ
ന്തലയും ഒപ്പിച്ചു നോക്കിയാൽ വലിയ ഭേദത്തെ കാണാം. ഹ


1) Porous and Spongy. 2) Bay-Window.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/10&oldid=190239" എന്ന താളിൽനിന്ന് ശേഖരിച്ചത്