താൾ:56E279.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 104 —

ത്തിൽ) തൊണ്ടവാതിലിൽ1) കൂടി വെറുതേ പോകുന്നു. എന്നാൽ
സംസാരിക്കുമ്പോൾ ശ്വാസകോശങ്ങളിൽനിന്നു വരുന്ന വായു
കൃകദ്വാരത്തിൻ അടിയിൽ നീണ്ടുകിടക്കുന്ന നാലു ഞാണുകളെ
യും2) കണ്ഠത്തിന്റെ മേലുള്ള ഉപാസ്ഥികളെയും ഇളക്കി കൃക
ദ്വാരത്തിൽ കൂടി ചെല്ലന്നതിനാൽ ശബ്ദിപ്പാനും ചെറു നാവു
നാവു അധരങ്ങൾ മുതലായവറ്റിൻ പ്രയോഗത്താൽ സ്വരങ്ങ
ളെയും വ്യഞ്ജനങ്ങളെയും അനേകവിധമായ നാദഭേദങ്ങളെയും
ജനിപ്പിപ്പാനും പാടുണ്ടു. ഭക്ഷണം കഴിക്കുമ്പോൾ അതു ശ്വാ
സക്കുഴലിൽ പ്രവേശിക്കാതേ ഇരിപ്പാൻ അതിന്നു കവാടം2) എ
ന്നൊരു അടപ്പുണ്ടു. ഒരു പലകപോലേ വെച്ചുകിടക്കുന്ന തല
യോട്ടിന്റെ മേല്പങ്കു ശബ്ദത്തെ ബലപ്പെടുത്തുവാൻ സഹായി
ക്കുന്നു. വായിൽനിന്നു മൂക്കിൽ കൂടി തലയോട്ടിലേക്കു ചെല്ലുന്ന
കുഴലുകൾ ജലദോഷംകൊണ്ടു അടയുന്നെങ്കിൽ ഒച്ച തെളിരില്ലാ
തേ പോകുന്നു എന്നു എല്ലാവരും അറിയുന്നുണ്ടല്ലോ. പുറത്തു
വിടുന്ന ശ്വാസത്തിന്റെയും നെഞ്ചടക്കത്തിൻ മാംസപേശിക
ളുടെയും ഊക്കുപ്രകാരം ശബ്ദത്തിന്റെ ബലം ഏറുകയോ കുറ
യുകയോ ചെയ്കകൊണ്ടു സ്ത്രീകൾ കുട്ടികൾ എന്നിവരുടേതിൽ


1) The opening at the Larynx. 2) The vocal cords, 3) Epiglottis,

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/108&oldid=190438" എന്ന താളിൽനിന്ന് ശേഖരിച്ചത്