താൾ:56E279.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 105 —

പുരുഷശബ്ദത്തിന്നു ബലം ഏറും. ഉയരമുള്ള സ്വരങ്ങളെ പാ
ടുമ്പോൾ കൃകകവാടം (തൊണ്ടവാതിൽ) ഏകദേശം അടഞ്ഞും
താഴ്ത്തിപ്പാടുന്നെങ്കിൽ മുഴുവനും തുറന്നും ഇരിക്കും, സംസാരിപ്പാൻ
വേണ്ടിയുള്ള കരണങ്ങൾ എല്ലാ മനുഷ്യൎക്കും ഉണ്ടെങ്കിലും സം
സാരിക്കുന്നതു ക്രമേണ അത്രേ ശീലിച്ചു കൂടു. സംസാരിച്ചു കേ
ൾക്കുന്ന വാക്കുകളെ പൈതൽ മാതിരിയാക്കി തനിയേ സംസാ
രിപ്പാൻ ആരംഭിക്കുന്നതുകൊണ്ടു കേൾവിയും ഭാഷയും തമ്മിൽ
അടുത്ത സംബന്ധത്തിൽ ഇരിക്കുന്നു എന്നു കാണുന്നു. ഊമനും
ചെവിടനുമായ ഒരു കുട്ടിക്കു വാക്കുകളെ എങ്ങിനേ നിരൂപിക്കേണം
എന്നു ലേശംപോലും അറിയായ്കയാൽ അതു സംസാരിപ്പാൻ
ഒരിക്കലും ശീലിക്കുന്നില്ല. വാക്കു പറവാൻ കഴിവുള്ളോരേ! "മ
ധുരത്തിൽ വായ്മധുരം ഉത്തമം" എന്നു വിശേഷിച്ചു ഓൎക്കുക.
മറ്റുള്ളവരുടെ സന്തോഷം നന്മ ഉപകാരം രക്ഷ ആശ്വാസം
എന്നിത്യാദി സൽകൎമ്മങ്ങൾക്കും ദൈവസ്തോത്രത്തിനും ഭാഷ
യെ ഉപയോഗിച്ചാൽ പറഞ്ഞുകൂടാതവണ്ണം വലിയ അനു
ഗ്രഹം കിട്ടും. ദൈവത്തെ ദുഷിച്ചു നുണ ഏഷണി കളവു ക
ള്ളയാണ നാണംകെടുക്കൽ പ്രാക്കൽ ലീലാവാക്കു മുതലായ വാ
വിഷ്ഠാണങ്ങളാൽ കൂട്ടുകാരനെ കെടുക്കുന്നവന്നു ഹാ കഷ്ടം.

പുളിങ്കുരു അണ്ടി മുതലായവ തൊണ്ടയിൻ അകത്തു കടന്ന
ആളുടെ സമീപം നില്ക്കുന്നവൻ തന്റെ ഒരു കൈകൊണ്ടു അ
വന്റെ നെഞ്ഞിനെ അമൎത്തി മറ്റേ കൈകൊണ്ടു പുറത്തു ര
ണ്ടു മൂന്നു അടി അടിക്കേണം. ഇതിനാൽ ആ വസ്തു പുറത്തു വ
രുന്നില്ലെങ്കിൽ ഒരു വിരൽ തൊണ്ടയിൽ ഇട്ടു കുരെപ്പിക്കുകയോ
ഛൎദ്ദിപ്പിക്കുകയോ ചെയ്തിട്ടു വെളിയിൽ വരുത്തുവാൻ ശ്രമിക്കേ
ണം. അതിനാലും സാദ്ധ്യമാകാഞ്ഞാൽ ചിലപ്പോൾ അതിനെ
ഭക്ഷണനാളത്തിൽ കൂടി ജീൎണ്ണകോശത്തിലേക്കു തള്ളിക്കളവാൻ
പാടുണ്ടാകും. എന്നാൽ അതു ശ്വാസനാളത്തിൽ പ്രവേശിച്ചാൽ
അസഹ്യമായ ശാസമ്മുട്ടൽ ഉണ്ടാകും. അപ്പോൾ താമസം
എന്നിയേ സമൎത്ഥനായ ഒരു വൈദ്യനെ വിളിപ്പിക്കുകയോ അ


14

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/109&oldid=190440" എന്ന താളിൽനിന്ന് ശേഖരിച്ചത്