താൾ:56E279.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 103 —

നന്ന കുറഞ്ഞുപോകയും അതിന്നു പകരമായി തന്നിഷ്ടം ബുദ്ധി
മാന്ദ്യം എന്നിത്യാദികൾ മനുഷ്യനെ നിറെക്കയും ചെയ്യുന്നു. ദേ
ഹി ശരീരത്തിന്റെ ആകുംപ്രകാരം ആത്മാവു ദേഹിയു
ടെ ജീവൻ. ദേഹം ദേഹി ആത്മാവു ഇവ എല്ലാമനുഷ്യൎക്കും ഉ
ണ്ടുതാനും. എന്നാൽ ഈ മൂന്നും ഒരുപോലേ വളൎന്നു വരികയി
ല്ല. ആദ്യമായി ശരീരം പിന്നേ ദേഹി ഒടുക്കും ജീവാത്മാവു ഇ
ങ്ങിനേ ക്രമേണ അത്രേ വൎദ്ധിക്കും. ആത്മാവിൻ ഗുണങ്ങളോ
ലൌകികമായ അഭ്യാസത്തിൽ ബലവും പരലോകവസ്തുക്കളെ
ഗ്രഹിപ്പാനുള്ള പ്രാപ്തിയും ഇന്ദ്രിയങ്ങളെ അടക്കിക്കൊൾവാനു
ള്ള ശക്തിയും എന്നിവ അത്രേ. ആത്മാവിന്റെ കേന്ദ്രം ഹൃദ
യം; ഹൃദയത്തിന്റെ അറിവു മനസ്സാക്ഷി തന്നേ. എന്നാൽ
ഈ ആത്മാവിന്റെ ജീവൻ ഭയം ദുൎന്നടപ്പു ക്രോധം അഭിമാനം
ശത്രുത്വം മുതലായവറ്റാൽ കുറഞ്ഞു പോകയും പിശാ
ചിന്റെ അധികാരത്തിൽ ഉൾപ്പെടുകയും ചെയ്തു. അതു നിമി
ത്തം വിസ്വാന്നുപോലും രക്ഷപ്രാപിക്കേണ്ടതിന്നു ഈ ആത്മാവു
യഥാസ്ഥാനപ്പെടേണ്ടതു. മേലിൽനിന്നുള്ള ദൈവാത്മാവു മാ
നുഷാത്മാവിൽ വാസം ചെയ്യുന്നതിനാലത്രേ മനുഷ്യൻ മേലേ
വറ്റെ അന്വേഷിപ്പാനും ദൈവത്തിന്റെ സംസൎഗ്ഗം എന്ന സ
ത്യമായ ലാക്കിൽ എത്തുവാനും യോഗ്യതയുള്ളവനായ്തീരും. ഈ
പൂനൎജ്ജന്മം ലഭിക്കുമ്പോൾ മരണത്തിന്റെ ശേഷം ആത്മാവും
ദേഹിയും ദേഹവും പുതുതേജസ്സിലും മഹത്വത്തിലും വിളങ്ങും.

II. ആത്മാവിന്റെ ഒരു വ്യാപനം ഭാഷ തന്നേ. ശബ്ദ
ങ്ങളെ പുറപ്പെടുവിപ്പാൻ മൃഗങ്ങൾക്കും പാടുണ്ടെങ്കിലും സം
സാരിക്കുന്നതു ബുദ്ധിയും സ്വയംബോധവുമുള്ള മനുഷ്യൎക്കു മാത്ര
മേ കഴിയും. ശബ്ദം1) തൊണ്ടയിൽനിന്നു തന്നേ ഉത്ഭവിക്കുന്നു.
സാധാരണമായി ശ്വാസം കഴിക്കുമ്പോൾ ശ്വാസം (കൃകദ്വാര


1) ലോകത്തിൽ നാനാവിധങ്ങളായ ശബ്ദങ്ങൾ കേൾപ്പാനുണ്ടല്ലോ; ഭയങ്കര
ഝംകാര ഗംഭീരസ്വരങ്ങളും, ആഘോഷ സന്തോഷ സന്താപസ്വരങ്ങളും, കുലുക്ക
മിളക്കു മുഴക്കുസ്വരങ്ങളും, മണിക്കും കിണിക്കു മിടുക്കുംസ്വരങ്ങളും, ചിലമ്പും കല
മ്പും പുലമ്പും സ്വരങ്ങളും, കടകട ഝടഝട പടപടസ്വരങ്ങളും, കാഴ്ച മൂൾച വീ
ചഴ്ചസ്വരങ്ങളും, ചെലചെലക്കും കിലുകിലുക്കം കുലുകലുക്കസ്വരങ്ങളും, ഞരങ്ങൽ
മൂളൽ കരച്ചൽ എന്നിത്യാദി ശബ്ദങ്ങൾ തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/107&oldid=190436" എന്ന താളിൽനിന്ന് ശേഖരിച്ചത്