താൾ:56E279.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 99 —

ണ്ടാകും. കണ്ണിന്നു വല്ല തെറ്റുണ്ടായിട്ടു നിറങ്ങളെ വേർതിരി
പ്പാൻ അശേഷം അറിയാത്ത ആളുകൾ അനേകരുണ്ടു എന്നു
പറയാം.

IV. മേല്പറഞ്ഞ സൂചകങ്ങൾ കണ്ണിനെയും കാഴ്ചയെയും
പറ്റി നമ്മെ പ്രബോധിപ്പിക്കുന്നതു എന്തു?

കണ്ണിന്റെ ഉള്ളിൽ തടിപ്പും സ്വഛ്ശതയും എന്നിട്ടും വെള്ളം
കണ്ണാടി എന്നവറ്റെ പോലേ തമ്മിൽ വ്യത്യാസവുമുള്ള സാധ
നങ്ങൾ ഉണ്ടു എന്നു നാം കണ്ടുവല്ലോ. ഈ സാധനങ്ങൾ മൂ
ലമായി മേൽക്കാണിച്ച പ്രകാരം കണ്ണിൽ വീഴുന്ന വെളിച്ചത്തി
ന്നു ഓട്ടത്തിൽ ഭേദം വരും. കണ്ണിൽ പ്രവേശിക്കും സമയം ത


1) ഈ ചിത്രം സ്ഫടികമയരസം (12) lens, കാചമയരസം (vitreous humor) നേത്രാ
ന്തരപടലത്തിന്മേൽ നേരെ വീഴുന്ന രശ്മി എന്നിവറ്റെ കാണിക്കുന്നു.

13*

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/103&oldid=190428" എന്ന താളിൽനിന്ന് ശേഖരിച്ചത്