താൾ:56E279.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 100 —

ന്നേ തട്ടുന്ന രശ്മികളുടെ ഓരംശത്തെ മഴവില്പടലം തിരിച്ചു തള്ളു
ന്നതിനാൽ ഈ പടലത്തിന്നു അതാതു നിറമുണ്ടാകും. കണ്ണുണ്ണി
യിൽ കൂടേ കടന്നു പോയ രശ്മികളുടെ മറ്റേ അംശം മുതിരെ
ക്കൊത്ത സ്ഫടികമയരസത്തിന്റെ നടുവിൽ തന്നേ വീഴേണ്ടതി
ന്നു മഴവില്പടലം അതിന്റെ അറ്റങ്ങളെ മൂടുന്നു. ജലമയരസ
ത്താൽ ഒന്നാമതു കുറേ മാറ്റപ്പെട്ട രശ്മികൾക്കു സ്ഫടികമയരസം
ഇനിയും ഭേദം വരുത്തിയശേഷം അവ തമ്മിൽ അടുത്തു കണ്ണി
ന്റെ പിൻവശത്തു നേരേ നേത്രാന്തരപടലത്തിന്മേൽ വീഴും.
ഈ സ്ഥലത്തിൽ നാം കാണുന്ന എല്ലാറ്റിന്റെയും ചിത്രങ്ങൾ
ഏറ്റവും ചെറിയതെങ്കിലും സ്പഷ്ടമായി വിളങ്ങുന്നു. എന്നാൽ
സ്ഫടികമയരസത്താൽ ഭേദം വരുത്തിയ രശ്മികൾ കീഴേതു മേ
ലോട്ടും, മേലേതു കീഴോട്ടും ആയ്വരികകൊണ്ടു നേത്രാന്തരപടല
ത്തിൽ എല്ലാ ചിത്രങ്ങളെ ഉള്ളപ്രകാരം അല്ല, കീഴ്മേലായത്രേ
കാണുന്നതു. (ചിത്രങ്ങളെ നോക്കുക). കസായിയുടെ അടുക്കൽ
ചെന്നു കാളയുടെ കണ്ണു എടുത്തു വെളിച്ചും അതിൽ കടക്കുമാറാ
ക്കി പിമ്പിൽ ഒരു വെളുത്ത കടലാസ്സു പിടിച്ചാൽ ചിത്രം അതി
ന്മേൽ വീഴുന്ന വിധം എളുപ്പമായി കാണ്മാൻ പാടുള്ളതാകുന്നു.
എന്നാൽ കണ്ണിൽ വെച്ചു ചിത്രങ്ങൾ മേൽ കീഴായി നിൽക്കുന്നു


1) A B കണ്ണിന്റെ സ്ഫടികമയരസം; KG F കാണുന്ന വസ്തു; f g k നേത്രാ
ന്തരപടലത്തിന്മേൽ വീഴുന്ന ചിത്രം.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/104&oldid=190430" എന്ന താളിൽനിന്ന് ശേഖരിച്ചത്