താൾ:56E279.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 98 —

4. വായുവിൽ കൂടേയും മറ്റു സ്വഛ്ശതയുള്ള1) വസ്തുക്കളൂടേ
യും വെളിച്ചം കടക്കുന്നു. സ്വഛ്ശം അല്ലാത്ത വസ്തുക്കൾക്കു ത
ട്ടിയ വെളിച്ചം മടങ്ങി വരുന്നതിനാൽ ആ വസ്തുക്കളെ കാണ്മാൻ
പാടുണ്ടു.

5. വെളിച്ചത്തിന്റെ രശ്മി യാതൊരു വസ്തുവിൽനിന്നു പുറ
പ്പെട്ടു തനിക്കു ഗുണവ്യത്യാസമുള്ള വെള്ളം കണ്ണാടി എന്നീ വ
സ്തുക്കളിൽ വിശാലകോണാകാരമായി വീഴുമ്പോൾ രശ്മി നേരേ
യല്ല ഭേദിച്ചേ ചെല്ലുന്നുള്ളു എന്നു മേലേത്ത ചിത്രങ്ങൾ കാ
ണിക്കുന്നു.

6. അപ്രകാരം തന്നേ വെളിച്ചം മുതിരെക്കൊത്ത () കണ്ണാ
ടിച്ചില്ലിന്നു തട്ടമ്പോൾ രശ്മികളുടെ വഴി ഭേദിച്ചു പോകും. എ
ന്നാൽ കടന്ന ശേഷം രശ്മികൾ മേൽക്കുമേൽ തമ്മിൽ അടുക്കുക
യും ഉൾവളവുള്ള2) വസ്തുവിൽ വീഴുന്നെങ്കിൽ തമ്മിലകലു
കയും ചെയ്യും.

7. നിറമില്ലാത്തതായി തോന്നുന്ന വെളിച്ചത്തിന്റെ രശ്മി
കൾക്കു ഏഴു നിറങ്ങൾ ഉണ്ടു എന്നു അറിയേണം. പച്ചനിറമ
ല്ലാതേ മറ്റെല്ലാ വൎണ്ണങ്ങളെ പുല്ലു ഗ്രസിക്കുന്നതുകൊണ്ടു അതു
പച്ചനിറമുള്ളതു. തങ്ങൾക്കു ഉള്ള നിറമല്ലാത്ത മറ്റെ നിറങ്ങളെ
ഗ്രസിച്ചുകളയുന്ന ബലം വസ്തുക്കുൾക്കു ഉണ്ടാക ഹേതുവാൽ നാം
അവയെ ഒരേനിറമായി മാത്രമേ കാണുമാറാകുന്നതു. ഒരു വസ്തു
എല്ലാ നിറങ്ങളെ ഗ്രസിക്കുന്നു എങ്കിൽ അതിന്നു കറുത്ത നിറമു


1) Transparent. 2) Concave.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/102&oldid=190426" എന്ന താളിൽനിന്ന് ശേഖരിച്ചത്