ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 11 —
28. നാമത്തിനു വിഭക്തികൾ ഏഴുണ്ടു. അവയുടെ പേരു
കളും പ്രത്യയങ്ങളും താഴേ കാണിച്ചിരിക്കുന്നു.
വിഭക്തികൾ | പ്രത്യയങ്ങൾ |
---|---|
1. പ്രഥമ കൎത്തൃവിഭക്തി | അൻ, അൾ, അം ഇത്യാദി (ചിലപ്പോൾ പ്രകൃതി മാത്രം കാണും) |
2. ദ്വതീയ കൎമ്മവിഭക്തി | എ. |
3. തൃതീയ കരണവിഭക്തി | ആൽ,സാഹിത്യതൃതീയെക്കു ഓടു. |
4. ചതുൎത്ഥി | ക്കു,നു. |
5. പഞ്ചമി | ഇൽനിന്നു, ഉന്നു. |
6. ഷഷ്ഠി സംബന്ധവിഭക്തി | ഉടെ, ന്റെ. |
7. സപ്തമി സ്ഥലവിഭക്തി | ഇൽ, കൽ, ക്കൽ. |
*സംബോധന അല്ലെങ്കിൽ വിളിരൂപം എന്നതു പ്രഥമയുടെ ഒരു
ഭേദം അത്രെ.
ഉ-ം. മേനക! ജ്യേഷ്ഠ! പുത്ര!
24. ചില നാമങ്ങളിൽ പ്രഥമ ഒഴികെയുള്ള വിഭക്തികൾ
ഉണ്ടാക്കുവാനായി അത്തു ഇൽ മുതലായ പ്രത്യയങ്ങളെ പ്രകൃ
തിയോടു ചേൎക്കുമാറുണ്ടു. ഇങ്ങനെ ഉണ്ടാക്കിയ രൂപത്തിനു
ആദേശരൂപം എന്നു പറയുന്നു. ആവക നാമങ്ങളിൽ വള
വിഭക്തിപ്രത്യയങ്ങൾ ഈ രൂപത്തോടു ചേൎക്കുന്നു.
ഉ-ം. രാജ്യത്തു, രാജ്യത്തിൽ, രാജ്യത്തിൽനിന്നു, തെരുവിന്നു, മുതലായവ.
*പ്രഥമ ഒഴികേയുള്ള എല്ലാ വിഭക്തികൾക്കും വളവിഭക്തികൾ എന്നു
പേർ.