താൾ:56E278.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

1 6 3 5
ഉ-ം ഗോവിന്ദൻ യജമാനന്റെ കല്പനയാൽ അങ്ങാടിയിൽനിന്നു ഒരു
2 7 4
പീച്ചാങ്കത്തിയെ സഹായത്തിൽ വിലെക്കു വാങ്ങി
ഈ വാക്യത്തിൽ 1. ക്രിയയെ ചെയ്യുന്നവൻ ഇന്നവനെന്നു കാണിക്കുന്നു
2. ക്രിയയെ അനുഭവിക്കുന്നതു ഇന്നതെന്നു "
3. ക്രിയ ഇന്നതിനാൽ ചെയ്യുന്നു എന്നു "
4. ക്രിയയുടെ അവസ്ഥ മുതലായതു "
5. ക്രിയ എവിടെ എന്നു "
6. (21 നോക്കുക) "
7. ക്രിയ ഏതു പ്രകാരമെന്നു "

ഈ പലപ്രകാരമുള്ള ചേൎച്ച കാണിക്കുന്ന രൂപഭേദങ്ങൾക്കു
വിഭക്തികൾ എന്നു പേർ.

21. നാമത്തെ അല്ലാതെ ക്രിയയെ ഒരിക്കലും ആശ്രയിക്കാ
ത്ത ഒരു വിഭക്തി ഉണ്ടു; മുകളിൽ എഴുതിയ ഉദാഹരണത്തിൽ
6 ഇനെ നോക്കുക.

മുകളിലേ വാക്യത്തിൽ യജമാനന്റെ എന്ന വിഭക്തി വാങ്ങി എന്ന
ക്രിയയെ അല്ല, കല്പനയാൽ എന്ന നാമത്തെ സംബന്ധിച്ചു നിൽക്കുന്നു.

ഇതിന്നു സംബന്ധവിഭക്തി എന്നു പേർ.

22. വചനഭേദങ്ങളും വിഭക്തിഭേദങ്ങളും കുറിക്കുന്നതു നാമാ
ന്ത്യത്തിൽ വല്ല അക്ഷരങ്ങളെയും ചേൎക്കുന്നതുകൊണ്ടത്രേ.

ഉ-ം. ബ്രാഹ്മണർ, മകനെ എന്നീ പദങ്ങളിൽ ആദ്യത്തേ ബ്രാഹ്മ
ണർ എന്നതിലേ അർ എന്നതു ബഹുവചനത്തെ വരുത്തുവാനായി ചേൎത്ത അ
ക്ഷരവും മകനെ എന്നതിലേ എ എന്നതു ദ്വിതീയാവിഭക്തിയെ വരുത്തുവാ
നായി ചേൎത്ത അക്ഷരവും ആകുന്നു.

ഇങ്ങിനേ ചേരുന്ന അക്ഷരങ്ങൾക്കു പ്രത്യയം എന്നു പേർ.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/12&oldid=196570" എന്ന താളിൽനിന്ന് ശേഖരിച്ചത്