താൾ:56E278.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

25. നാമത്തിന്നുള്ള വിഭക്തിഭേദങ്ങളുടെയും പ്രത്യയങ്ങളുടെ
യും ഉദാഹരണങ്ങൾ.

വിഭക്തികൾ ഏകവചനം ബഹുവചനം
1. പ്രഥമ മനുഷ്യൻ മനുഷ്യർ
2. ദ്വിതീയ മനുഷ്യനെ മനുഷ്യരെ
3. തൃതീയ
സാഹിത്യം
മനുഷ്യനാൽ
മനുഷ്യനോടു
മനുഷ്യരാൽ
മനുഷ്യരോടു
4. ചതുൎത്ഥി മനുഷ്യന്നു മനുഷ്യൎക്കു
5. പഞ്ചമി മനുഷ്യനിൽനിന്നു മനുഷ്യരിൽനിന്നു
6. ഷഷ്ഠി മനുഷ്യന്റെ മനുഷ്യരുടെ
7.സപ്തമി മനുഷ്യനിൽ മനുഷ്യരിൽ

അഭ്യാസം vii. താഴേ എഴുതിയ നാമങ്ങൾ ഇന്നിന്ന വിഭക്തികളിൽ ആ
ണെന്നു പട്ടികയായി എഴുതി കാണിക്ക.

1. ജ്യേഷ്ഠന്നു. 2. മരത്തിൽ. 3. കുട്ടിയെ 4. കാല്ക്കൽ. 5.നിന്റെ. 6.ഗുരുനാ
ഥനാൽ. 7. നിരത്തിന്മേൽനിന്നു. 8.ദൂരത്തിൽ. 9. രാജാവോടു. 10. പുത്രന്മാൎക്കു.

26. നാമത്തിന്നു വചനഭേദങ്ങളും വിഭക്തിഭേദങ്ങളും ഉള്ളതു
കൂടാതെ ലിംഗം, പുരുഷൻ എന്നീ രണ്ടു ഭേദങ്ങളും കൂടേ
ഉണ്ടു.

ലിംഗങ്ങൾ മൂന്നു; പുല്ലിംഗം, സ്ത്രീലിംഗം, നപുംസക
ലിം‌ഗം.

27.പുരുഷനെ കാണിക്കുന്നതു പുല്ലിംഗം തന്നെ; ഇതിന്നു
പലപ്പോഴും അൻ പ്രത്യയം വരും.

ഉ-ം. ബ്രാഹ്മണൻ, തീയൻ, അവൻ, ഇവൻ

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/14&oldid=196577" എന്ന താളിൽനിന്ന് ശേഖരിച്ചത്