താൾ:56E278.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

ആളുടെ പേൎക്കു സംജ്ഞയായ്നില്ക്കുന്നു. രാമൻ എന്നവൻ
അമ്പു എന്നവന്നു വല്ലതും അയച്ചിരുന്നാൽ രാമൻ അമ്പുവിന്നു
അയച്ചു എന്നു പറയുന്നതിന്നു പകരം രണ്ടാളും അന്യോന്യം ഞാൻ
നിനക്കൂ അയച്ചു—നീ എനിക്കു അയച്ചു എന്നു പറയുന്നതിൽ ഞാൻ എ
ന്നതും നീ എന്നതും രാമൻ അമ്പു എന്ന പേരുകൾക്കു പകരമായി
നില്ക്കുന്നു; ഇങ്ങിനേ ഓരോ ആളുടെ പേൎക്കു സംജ്ഞയായി
നില്ക്കുന്ന നാമത്തിന്നു പ്രതിസംജ്ഞ എന്നു പേർ.

16. വേറെ ചില നാമങ്ങൾ സംഖ്യകളുടെ പേരുകളാകുന്നു.
ഒന്നു, രണ്ടു, മൂന്നു, പത്തു, നൂറു, ആയിരം, പതിനായിരം എന്നിവ സംഖ്യ
കളാകുന്നു.

ഉ-ം. മുഴുവൻ, എല്ലാം, ഒട്ടു, ഇത്തിരി, ചെറ്റു മുതലായവ.

ഇവറ്റിനു പകരം നില്ക്കുന്നവറ്റിന്നു പ്രതിസംഖ്യാനാമം
എന്നു പേർ.

17. മറ്റൊരുവക നാമം ആളുകളെയോ വസ്തുക്കളെയോ
സ്ഥലങ്ങളെയോ കാലങ്ങളെയോ മറ്റോ ചൂണ്ടി കാണിക്കുന്നു.

ഉ-ം. അവൻ, ഇവൾ, ഇതു. അവിടേ, ഇന്ന, അങ്ങു, ഇങ്ങു. ഇങ്ങിനേ അ, ഇ, എന്നുള്ള ചൂണ്ടെഴുത്തുകൾ കൊണ്ടു
ചൂണ്ടികാണിക്കുന്ന ഈ വക നാമത്തെ ചൂണ്ടുപേർ എന്നു
ചൊല്ലുന്നു.

18. ചൂണ്ടെഴുത്തുകളിൽനിന്നു ചൂണ്ടുപേരുകൾ ജനിക്കുന്ന
പ്രകാരം തന്നേ ചോദ്യ എഴുത്തുകളായ എ, ഏ, യാ എന്നിവ

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/10&oldid=196564" എന്ന താളിൽനിന്ന് ശേഖരിച്ചത്