താൾ:56E278.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

ഉ-ം. എത്തിനു പേടിക്കുന്നു. വേടനെ പേടിച്ചു എന്നീ വാക്യങ്ങ
ളിൽ ഒന്നാമത്തേതിൽ പേടിക്കുന്നു എന്നും രണ്ടാമത്തേതിൽ പേടിച്ചു എന്നും
രൂപത്തിന്നു ഭേദമായ്ക്കാ ണുന്നുവല്ലോ? ഇതേ പ്രകാരം തന്നേ ക്രിയെക്കു ഇനിയും
പല രൂപഭേദങ്ങളും ഉള്ളതായി കണും.

13. എപ്പോഴും ഒരേ പ്രകൃതത്തിൽ തന്നേ നില്ക്കുന്നതല്ലാതെ
രൂപത്തിനു ഒരിക്കലും യാതൊരു ഭേദവും വരാത്തതായ മറെറാ
രുവക പദം ഉണ്ടു.

ഉ-ം. കാളയും ചത്തു പോയി, നാം പോന്നീലയോ, ഭംഗമേ
വരൂ, ഇവയിൽ കാളയും എന്നതിലേ ഉം എന്നതിന്നും, പോന്നീലയോ, എ
ന്നതിലേ ഓ എന്നതിന്നും, ഭംഗമേ എന്നതിലേ ഏ എന്നതിനും, അവയുടെ
സാക്ഷാൽ രൂപത്തിനു ഒരിക്കലും ഒരു ഭേദം വരുന്നില്ല; ഇങ്ങനേ:

രൂപത്തിനു ഭേദം വരാത്ത പദത്തിനു അവ്യയം* എന്നു
പേർ.

14. മേൽപ്പറഞ്ഞ നാമം, ക്രിയ, അവ്യയം എന്നീ മൂന്നു
വിധ പദങ്ങൾ മാത്രമേ മലയാളവ്യാകരണത്തിൽ ഉള്ളൂ.

അഭ്യാസം iv. ഒന്നാമത്തേ അഭ്യാസത്തിലുള്ള നാമങ്ങളെയും ക്രിയകളെ
യും അവ്യയങ്ങളെയും എടുത്തു വെവ്വേറെ എഴുതുക.

1. നാമാധികാരം,

15. നാമങ്ങൾ ഒരുവിധം അല്ല, പലവിധം ഉണ്ടു. രാമൻ
എന്നതു ഒരാളുടെ പേരാകകൊണ്ടു രാമൻ എന്നതു നാമം തന്നേ.
മറ്റു ചില നാമങ്ങൾ ഒരാളുടെ പേൎക്കു പ്രത്യേകിച്ചല്ല ഓരോ

*അവ്യയം എന്നതിലുള്ള വ്യയം എന്നതിനു മാറ്റം എന്നൎത്ഥം.

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/9&oldid=196561" എന്ന താളിൽനിന്ന് ശേഖരിച്ചത്