താൾ:56E278.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

റ്റിൽനിന്നു ഒരുവക നാമങ്ങൾ ജനിക്കുന്നതും ഉണ്ടു; ഇവറ്റിനു
ചോദ്യപ്രതിസംജ്ഞാനാമങ്ങൾ എന്നു പേർ.

ഉ-ം. ഏവൻ, ഏവൾ, യാവൻ, യാവൾ, ഏതു.

ചോദ്യപ്രതിസംജ്ഞകളുടെ അവസാനത്തിൽ ഉം അവ്യയം
ചേൎക്കുന്നതിനാൽ സൎവ്വാൎത്ഥപ്രതിസംഖ്യകൾ ഉണ്ടാകുന്നു.

ഉ-ം. ആരും, ഏതു എങ്ങും; എല്ലാവരും.

അഭ്യാസം v. ഒന്നാമത്തെ അഭ്യാസത്തിൽ ഉള്ള പലവിധനാമങ്ങളെ
വേർതിരിച്ചു പട്ടികയായെഴുതുക.

19. വസ്തുക്കൾ ഒന്നോ അധികമോ ആയിരിക്കാമല്ലോ? ആ
കയാൽ നാമങ്ങൾക്കു വചനഭേദവും ഉണ്ടു. ഒന്നിനെ മാത്രം
കുറിക്കുന്ന നാമത്തിനു ഏകവചനം എന്നും പലരെയും കുറി
ക്കുന്ന നാമത്തിനു ബഹുവചനം എന്നും പേർ.

ഉ-ം. ബ്രാഹ്മണൻ എന്നു പറയുമ്പോൾ ഒരാളെ മാത്രമേ കുറിക്കുന്നുള്ളു, അ
തുകൊണ്ടു ബ്രാഹ്മണൻ എന്നതു ഏകവചനം തന്നെ.

ബ്രാഹ്മണർ എന്നു പറയുമ്പോൾ ഒരാളെ അല്ല പലരെയും കുറിക്കുന്നതാ
കകൊണ്ടു ബ്രാഹ്മണർ എന്നതു ബഹുവചനം തന്നെ, ഇപ്രകാരം സ്ത്രീകൾ,
രാജാക്കന്മാർ എന്നിവകളും ബഹുവചനങ്ങൾ തന്നെ. ആർ, മാർ, കൾ
ഇവ ബഹുവചനപ്രത്യയങ്ങൾ.

അഭ്യാസം vi. ഒന്നാമത്തേ അഭ്യാസത്തിലുള്ള നാമങ്ങൾ വചനപ്രകാരം
പട്ടികയായെഴുതുക.

20. ഒരു വാക്യത്തിൽ നാമവും ക്രിയയും തമ്മിലുള്ള ചേൎച്ച
ഒരുപ്രകാരമല്ല, പലപ്രകാരമായിരിക്കാം.

2

"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/11&oldid=196567" എന്ന താളിൽനിന്ന് ശേഖരിച്ചത്