താൾ:56E238.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

സിദ്ധാന്തങ്ങളെയും അശേഷം അറിഞ്ഞവനല്ല.
അവൻ കാട്ടുവാസികൾക്കു തുല്യനായി വനം, പൎവ്വ
തം മുതലായവയെ പൂജിച്ചുവന്നതെയുള്ളു. ആകാ
ശത്തിലെ നിർമ്മാണ വസ്തുക്കളെ ആരാധിച്ചു വന്നി
രുന്ന ജനങ്ങളെ, ഭൂമിയിലെ നിർമ്മാണവസ്തുക്കളെ
ആരാധിപ്പാൻ പഠിപ്പിച്ചതു തന്നെ കൃഷ്ണൻ സ്ഥാ
പിച്ച ധൎമ്മം. അവൻ സൃഷ്ടികളിൽ നിന്നു സ്രഷ്ടാ
വിങ്കലേക്കു അവരുടെ മനസ്സിനെ തിരിച്ചില്ല.

ഇനി ക്രിസ്തുകൊടുത്ത ഉപദേശത്തെ കുറിച്ച്
അല്പം ശ്രദ്ധയോടെ ആലോചിപ്പിൻ. അവൻ
ആ സ്ത്രീയോടു കഴിച്ച സംഭാഷണത്തിൽനിന്നു ധൎമ്മ
സംബന്ധമായ ഉത്തമ സിദ്ധാന്തം കണ്ടുവരുന്നു.
അവൻ ഉപദേശിച്ചതു ഇപ്രകാരം ആകുന്നു: ദൈ
വം ആത്മാവാകുന്നു. അവനെ ആരാധിക്കുന്നവർ
ആത്മാവിലും സത്യത്തിലും ആരാധിക്കണം. ദൈ
വം മനുഷ്യന്നു കൊടുക്കുന്ന ദാനം അമൂല്യമായതാ
കുന്നു. ഉറവിൽ നിന്നു ഒഴുകുന്ന വെള്ളം പോലെ
അതു വിശ്വാസികളുടെ ഉള്ളിൽ ഇരിക്കും. അതു
അക്ഷയമായ നിത്യജീവൻ തന്നെ. ദൈവം ത
ന്റെ ഭക്തരെ സ്നേഹിക്കുന്നു എന്നിത്യാദിയത്രെ അ
വൻ ഉപദേശിച്ചതു. എന്നാൽ കൃഷ്ണനൊ, ഈ
ദേവന്മാരെ നാം ഭജിക്കാതിരുന്നാൽ അവർ നമ്മെ
സംഹരിച്ചുകളയും എന്നു പറഞ്ഞു ഭയത്തിൽനിന്നു
ജനിക്കുന്ന ഭക്തിയെ അത്രെ ജനങ്ങളുടെ മനസ്സിൽ
ഉദിപ്പിച്ചതു. ഒരുവൻ തന്റെ കുല ദൈവത്തെ വിട്ടു
അന്യരുടെ ദേവതയെ സേവിച്ചാൽ ആ ദേവതയിൽ
നിന്നു അവന്റെ ഭക്തൎക്കു കിട്ടുവാനുള്ള ദാനത്തെ അ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/63&oldid=197649" എന്ന താളിൽനിന്ന് ശേഖരിച്ചത്