താൾ:56E238.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

പഹരിക്കുകയത്രെ ചെയ്യുന്നതു. ആകയാൽ അന്യ
ന്നു നഷ്ടംവരാതിരിപ്പാന്തക്കവണ്ണം തന്റെ ദേവത
യെ വിട്ടു അന്യന്റെ ദേവതയെ ഭജിക്കരുതു എന്നു
കൃഷ്ണൻ ഗോപന്മാൎക്കു ഉപദേശിച്ചിരിക്കുന്നു.

കൃഷ്ണൻ തന്റെ നിജരൂപത്തെ മറച്ചു വെച്ചും
കൊണ്ടു ജനങ്ങളെ ഭ്രമിപ്പിച്ചു എന്നു പുരാണങ്ങ
ളിൽ പറഞ്ഞിരിക്കുന്നു. എന്നാൽ ക്രിസ്തനോ തക്ക
സമയത്തു തന്നെ തന്നെ സ്പഷ്ടമായിവെളിപ്പെടുത്തി
കൊടുത്തിരിക്കുന്നു. താൻ ക്രിസ്തുവാകുന്ന മശീഹയാ
കുന്നു എന്നു തിട്ടമായി പറഞ്ഞിരിക്കുന്നു. മേല്പറഞ്ഞ
ദൃഷ്ടാന്തത്തിൽ പറഞ്ഞ ആ സ്ത്രീക്കു ദിവ്യജ്ഞാനം
ഉപദേശിച്ചു അവളുടെ അജ്ഞാനം എന്ന അന്ധകാ
രത്തെ അകറ്റിക്കളഞ്ഞിരിക്കുന്നു. അവൾ മുമ്പെ
പാപ കൎമ്മങ്ങളാൽ നിറഞ്ഞവൾ ആയിരുന്നു. യേ
ശുവിന്റെ മൊഴികളെ കേട്ട ശേഷം, പാപത്തെ ചൊ
ല്ലി അവൾ ദുഃഖിച്ചു മാനസാന്തരപ്പെട്ടു ആത്മ
രക്ഷയുടെ മേൽ ദാഹമുള്ളവളായ്തീൎന്നു. രക്ഷിതാവാ
കുന്ന യേശുക്രിസ്തൻ അവൾ‌്ക്കു തന്നെത്താൻ വെളി
പ്പെടുത്തിയതിനാൽ അവൾ‌്ക്കും അവളുടെ ഗ്രാമക്കാ
രായ അനേകൎക്കും രക്ഷ വന്നു.

കൃഷ്ണൻ, മനുഷ്യനെ സംബന്ധിച്ചു, ഉപദേശിച്ച
ബോധന അവന്റെ ദൈവജ്ഞാനത്തിന്നു ഇണങ്ങി
യതായിരുന്നു. മനുഷ്യന്നു, അവന്റെ ദുഃഖ മരണാ
ദികളുടെ സമയത്തിൽ, നിത്യജീവന്റെ പ്രത്യാശയെ
കാണിച്ചു അവന്നു സമാധാനം കൊടുപ്പാൻ വഹി
യാത്ത ഒരു ഉപദേശം കൊണ്ടു മനുഷ്യൎക്കു പ്രയോ
ജനം എന്തു? കൃഷ്ണൻ, ദുഃഖിക്കുന്ന കംസന്റെ ഭാൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/64&oldid=197650" എന്ന താളിൽനിന്ന് ശേഖരിച്ചത്