താൾ:56E238.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 58 —

ന്റെ അമ്മോമന്റെ ചിതക്കു
കൊള്ളി വെച്ചു.
ഇതു നീ വിശ്വസിച്ചാൽ ദൈവ
ത്തിന്റെ മഹത്വത്തെ കാണും”
എന്നു പറഞ്ഞു. എന്നിട്ടു മരി
ച്ചു നാലുനാൾ കഴിഞ്ഞിട്ടുള്ളതും
കല്ലറയിൽ അടക്കപ്പെട്ടതുമായ
ശവത്തെ അനേകരുടെ മുമ്പാ
കെ ഉയിൎപ്പിച്ചു.

ദൈവത്തെയും മനുഷ്യനെയും കുറിച്ചു കൃഷ്ണൻ
ഉപദേശിച്ചതു എന്തു എന്നും ക്രിസ്തു ഉപദേശിച്ചതു
എന്തു എന്നും ഗ്രഹിക്കാനായിട്ടു ഇപ്പോൾ ഓരോ
ദൃഷ്ടാന്തം വായിച്ചുവല്ലൊ. ദൈവത്തെ കുറിച്ചുള്ള
കൃഷ്ണന്റെ ബോധം എന്തായിരുന്നു എന്നു ആദ്യ
ത്തെ ദൃഷ്ടാന്തത്തിൽ നിന്നു തന്നെ തെളിയും. അ
വൻ വയറു നിറക്കുന്ന സാധനം ഏതൊ അതു ത
ന്നെ ദൈവം എന്നു പഠിപ്പിക്കയും അതിനെ പൂജി
പ്പാൻ ഉപദേശികയും ചെയ്തിരിക്കുന്നു. ആകയാൽ
ഈ നാട്ടിലെ അവന്റെ ഭക്തന്മാർ തങ്ങളുടെ വയറി
നെ ദൈവമാക്കി പൂജിക്കുന്നതിൽ ആശ്ചൎയ്യപ്പെടു
വാൻ ഇല്ലല്ലൊ. കൃഷ്ണന്റെ കാലത്തിൽ ജനങ്ങൾ്ക്കു
ദൈവത്തെ കുറിച്ചുള്ള ജ്ഞാനം ലേശം ഉണ്ടായിരു
ന്നില്ല എന്നു ആ ദൃഷ്ടാന്തത്താൽ തെളിയുന്നു. ധൎമ്മ
ത്തെ സ്ഥാപിപ്പാൻ അവതരിച്ചു വന്നു എന്നു പറ
യുന്ന കൃഷ്ണനും ഉപദേശിച്ചതു മേല്പറഞ്ഞതു മാത്ര
മല്ലയൊ?

കൃഷ്ണൻ മരിച്ചു ചില നൂററാണ്ടുകൾ കഴിഞ്ഞ
ശേഷം ബ്രാഹ്മണർ ഭഗവൽഗീതയെ രചിച്ചിട്ടു അതു
കൃഷ്ണൻ പറഞ്ഞതാകുന്നു എന്നു പറഞ്ഞുവരുന്നു.
എന്നാൽ കൃഷ്ണൻ അതിലെ തത്വജ്ഞാനങ്ങളെയും

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/62&oldid=197648" എന്ന താളിൽനിന്ന് ശേഖരിച്ചത്