താൾ:56E238.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

കൃഷ്ണന്റെ ജനനത്തിന്നു ബ്രാഹ്മണ ശാപം
ഹേതുവായിരുന്നതുപോലെ അവന്റെ മരണത്തിന്നും
ബ്രഹ്മണ ശാപം തന്നേ കാരണം. അതുകൊണ്ടു
ഇതിൽനിന്നു കൃഷ്ണന്റെ മഹത്വമല്ല ബ്രാഹ്മണരുടെ
മഹത്വം അത്രെ സ്പഷ്ടമായ്വരുന്നതു. കൃഷ്ണൻ മനു
ഷ്യരക്ഷക്കുവേണ്ടി ജനിച്ചതും ഇല്ല മരിച്ചതും ഇല്ല.
അവൻ ജനിച്ച ഉടനെ ആദ്യം തന്നെ ഒരു സ്ത്രീയെ
യാകുന്നു കൊന്നതു. തന്റെ ജീവാന്ത്യകാലത്തിൽ
സ്വന്തമക്കളെ എല്ലാം കൊന്നവനും ആകുന്നു.
അവൻ ഭൂമിയിൽ ചിന്നിച്ച രക്തം പ്രവാഹമായി
ഒഴുകിയിരിക്കുന്നു. ഇതിലായിരുന്നു അവന്റെ തൃപ്തി.
പുരാണകൎത്താക്കന്മാർ, അവൻ ഭൂഭാരം തീൎപ്പാൻ വന്നു
എന്നു പറയുന്നു. എന്നാൽ ഭൂമിയുടെ സാക്ഷാൽ
ഭാരം കൃഷ്ണൻ തന്നെ ആയിരുന്നു. സ്വന്തകുലം മുടി
ച്ചവനും സ്വന്തമക്കളായ ഒരു ലക്ഷത്തി എണ്പതി
നായിരത്തെ സ്വന്ത കൈകൊണ്ടു കൊന്നവനും ആ
യവന്റെ ഭാരത്തിന്നു തുല്യമായ ഒരു ഭാരം ഭൂമി
എപ്പോഴെങ്കിലും വഹിച്ചിട്ടുണ്ടോ

കൃഷ്ണന്റെ ജീവാന്ത്യകാലത്തിൽ ധൎമ്മസംസ്ഥാപ
നത്തിന്നായി വല്ല സാഹിത്യത്തെയോ മാൎഗ്ഗത്തെ
യോ ഉണ്ടാക്കീട്ടുണ്ടോ? തന്റെ കാലശേഷം ഭൂമിമേൽ
ധൎമ്മമോ അധൎമ്മമോ എന്തു നടക്കും എന്നുള്ളതിനെ
കുറിച്ചു അവന്നു സ്വപ്നപിലേശം വിചാരം ഉണ്ടാ
യിട്ടില്ല എന്നു കാണുന്നു. കൃഷ്ണന്റെ കാലത്തു
എല്ലാവരും സദ്വത്തൻ എന്നു ബഹുമാനിച്ചു വന്ന
അക്രൂരൻ എന്നൊരു മനുഷ്യൻ ഉണ്ടായിരുന്നു.
അവൻ കൃഷ്ണനെക്കാളും ഉത്തമനും യോഗ്യനും

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/51&oldid=197637" എന്ന താളിൽനിന്ന് ശേഖരിച്ചത്