താൾ:56E238.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 46 —

തിന്നു ദുൎവ്വാസാവന്ന ഋഷിയു
ടെ ശാപമായിരുന്നു ഹേതു. എ
ങ്ങിനെയെന്നാൽ: കൃഷ്ണൻ ഒരു
ദിവസം ഈ ഋഷിക്കു ബഹുമാ
നപൂൎവ്വം ആതിത്ഥ്യം ചെയ്യു
മ്പോൾ അവന്റെ പാദത്തി
ന്മേൽ വീണ ഒരുവറ്റു പെറു
ക്കി എടുക്കായ്കയാൽ “നീ കാലി
ന്മേൽ മുറിവേറ്റു മരിക്കണം”
എന്നു ആ ഋഷി കൃഷ്ണനെ ശ
പിച്ചുകളഞ്ഞു.

കൃഷ്ണനെ കൊന്ന വേടൻ ത
ന്റെ തെറ്റു ബോധിച്ചു കൃഷ്ണ
ന്റെ അടുക്കൽ ചെന്നു മാപ്പു
ചോദിച്ചപ്പോൾ “നീ സ്വൎഗ്ഗലോ
കത്തിൽ പോയി സുഖിച്ചുകൊൾ
ക” എന്നു അനുഗ്രഹം കൊടുത്തു

കൃഷ്ണൻ മരിക്കുന്നതിന്നു മു
മ്പെ ഉണ്ടായ കാൎയ്യത്തെ എല്ലാം
ഉഗ്രസേനനോടും ദേവകിയോ
ടും അറിയിപ്പാൻ ആളെ പറഞ്ഞ
യച്ചു. തന്റെ ഭാൎയ്യമാരെ എല്ലാം
അൎജ്ജുനന്റെ വക്കൽ ഏല്പിക്ക
യും ചെയ്തു.

പിന്നെ അവൻ “ബ്രഹ്മൈ
വം ഇതിധ്യാത്വാ” = ബ്രഹ്മം മാ
ത്രം എന്ന ധ്യാനബലത്താൽ ത
ന്റെ നിശ്ചയം വരുത്തിക്കൊ
ണ്ടു “സൎവ്വഭൂതാന്യവ്യഹം ഏ
വ” = ഞാൻ തന്നെ സൎവ്വസ്തു
ക്കളിലും ഇരിക്കുന്നു എന്നു നന്നാ
യി അറിഞ്ഞിട്ടു തന്റെ മൎത്യദേ
ഹത്തെയും ത്രിഗുണങ്ങളെയും ത്യ
ജിച്ചു, ശുദ്ധനും, ആത്മസ്വരൂ
പനും നിൎല്ലയനും സൎവ്വഭൂതങ്ങൾ
ക്കും അന്തൎയ്യാമിയും ആയിരിക്കു
ന്നവങ്കൽ ലയിച്ചു പോയി.

പരിഹസിക്കയും അപമാനിക്കു
കയും ചെയ്തു. അവന്റെ തല
മേൽ മുൾകിരീടം വെക്കുകയും
മുഖത്തു തുപ്പുകയും കണ്ണുകെട്ടി ത
ലക്കു തല്ലുകയും മറ്റും പലതും
ചെയ്തശേഷം പട്ടണത്തിന്നു പു
റത്തു കൊണ്ടു പോയി കലഹക്കാ
രായ രണ്ടു കള്ളന്മാരോടുകൂടെ
ക്രൂശിൽ തറച്ചു. എന്നിട്ടും അവൻ
തന്റെ ശത്രുക്കൾക്കുവേണ്ടി:
“പിതാവേ ഇവർ ചെയ്യുന്നതു
ഇന്നതെന്നു അറിയായ്കകൊണ്ടു
അവരോടു ക്ഷമിക്കേണമേ!”
എന്നു പ്രാൎത്ഥിച്ചു.

ക്രിസ്തുവിന്റെ ഒരുമിച്ചു ക്രൂ
ശിൽ തൂങ്ങിയ രണ്ടു കള്ളന്മാരിൽ
ഒരുവൻ യേശുവിനോടു “കൎത്താ
വേ! നിന്റെ രാജ്യത്തിൽ നീ
വരുമ്പോൾ എന്നെ ഓൎക്കേണ
മേ!” എന്നു അപേക്ഷിച്ചു അതി
ന്നു യേശു: സത്യ മായിട്ടു ഞാൻ
നിന്നോടു പറയുന്നു; ഇന്നു നീ
എന്നോടു കൂടെ പരദീസയിൽ
ഇരിക്കും” എന്നു പറഞ്ഞു. പി
ന്നെ യേശു മഹാശബ്ദത്തോടെ
“പിതാവേ! നിന്റെ കൈക
ളിൽ എന്റെ ആത്മാവിനെ
ഭരമേല്പിക്കുന്നു” എന്നു വിളിച്ചു
പറഞ്ഞു. ഇവ പറഞ്ഞിട്ടു യേശു
പ്രാണനെ വിട്ടു.

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/50&oldid=197636" എന്ന താളിൽനിന്ന് ശേഖരിച്ചത്