താൾ:56E238.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —

ആകുന്നു. അവനോടും കൃഷ്ണൻ നരനാരായണന്റെ
അടുക്കൽ ചെല്ലുവാൻ പറഞ്ഞിരിക്കുന്നു. കൃഷ്ണൻ
തന്നെ കൊന്നവനെ സ്വൎഗ്ഗത്തിലേക്കു പറഞ്ഞയച്ചു
എന്നു പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നു.

ക്രിസ്തുവോ, താൻ ചെയ്വാൻ വന്ന കാൎയ്യത്തെ
എല്ലാം ഭൂമിയിൽ ചെയ്തു തികച്ച ശേഷമേ സ്വൎഗ്ഗ
ത്തിൽ കയറി പോയിട്ടുള്ളു. അവൻ മരിക്കുമ്പോൾ
“നിവൃത്തിയായി” എന്നു വിളിച്ചു പറഞ്ഞിരിക്കുന്നു.
എന്നാൽ നിവൃത്തിയായതു എന്തു? യേശുവിന്റെ
കഷ്ടമരണങ്ങളെ കുറിച്ചുള്ള സമസ്ത പ്രവാചകവും
നിവൃത്തിയായി. തന്റെ സ്വന്ത മൊഴികൾക്കും പൂ
ൎത്തിവന്നു. ബലിയൎപ്പണവും ന്യായപ്രമാണാനുഷ്ഠാന
വും പാപത്തിന്നുള്ള പ്രായശ്ചിത്തവിലയും എല്ലാം
നിവൃത്തിയായി. അവന്റെ മരണത്തിൽ നീതിയും
വിശുദ്ധിയും സ്നേഹവും കരുണയും ആകുന്ന ദൈവ
ലക്ഷണങ്ങളെല്ലാം മനുഷ്യൎക്കുവേണ്ടി വിളങ്ങിവന്നു.
സൎവ്വലോകത്തിൻ പാപത്തിനു പരിഹാരം വരുത്തു
വാനായിവന്ന ദൈവപുത്രനെ മനുഷ്യർ തങ്ങളുടെ ദു
ഷ്ടകൈകളാൽ ക്രൂശിൽ തറച്ചപ്പോൾ, ഭൂമിമേൽ വൻ
പാപം സംഭവിച്ചതിനാൽ, സൂൎയ്യൻ തന്റെ മുഖ
ത്തെ മറച്ചു. അപ്പോൾ ഭൂതലത്തിൽ എങ്ങും മഹാ
അന്ധകാരം ഉണ്ടായി. വലിയ ഭൂകമ്പവും ഉണ്ടായി.
(ലൂക്ക് 23, 44; മത്താ. 27, 51.).

ഇപ്രകാരം ക്രിസ്തു പാപത്തിന്നു പ്രായശ്ചിത്തം
ചെയ്തതു കൂടാതെ, താൻ ഉപദേശിച്ച ധൎമ്മം ലോക
ത്തിൽ സ്ഥാപിതമായി വ്യാപിക്കേണം എന്ന വ്യവ
സ്ഥയും വെച്ചു. അവൻ ശിഷ്യന്മാൎക്കു തന്റെ സമാ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/52&oldid=197638" എന്ന താളിൽനിന്ന് ശേഖരിച്ചത്