താൾ:56E238.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 40 —

പ്രവൃത്തികളെ ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസി
ക്കേണ്ട; ചെയ്യുന്നുവെങ്കിലോ എന്നെ വിശ്വസിക്കാ
തിരുന്നാലും പിതാവു എന്നിലും ഞാൻ പിതാവിലും
ആകുന്നു എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന്നു
പ്രവൃത്തികളെ വിശ്വസിപ്പിൻ” (യോഹ. 10. 37, 33).
ഇതുകൂടാതെ ജനങ്ങൾ ക്രിസ്തുവിന്റെ അത്ഭുതപ്രവൃ
ത്തികളെ കണ്ടിട്ടു അവനിൽ വിശ്വസിച്ചപ്പോൾ അ
വൻ കൃഷ്ണൻ ചെയ്തതുപോലെ അവരെ വഞ്ചിക്കാതെ
ഞാൻ ക്രിസ്തുവാകുന്നു (യോഹ. 4. 26). ഞാൻ ദൈ
വത്തിന്റെ പുത്രൻ ആകുന്നു (യോഹ. 9. 35, 37).
എന്നിത്യാദി സ്പഷ്ടമായി ഉപദേശിച്ചിരിക്കുന്നു.

ക്രിസ്തു സ്വന്തപ്രയോജനത്തിന്നായി യാതൊരു
അതിശയവും ചെയ്തിട്ടില്ല. അവന്നു വിശന്നപ്പോൾ
അവന്റെ ശിഷ്യന്മാർ അങ്ങാടിയിൽ പോയി തി
ന്മാൻ അപ്പം വാങ്ങിക്കൊണ്ടു വന്നു. എന്നാൽ ജന
ങ്ങൾക്കു വിശന്നപ്പോൾ തന്റെ അത്ഭുതശക്തിയെ
ഉപയോഗിച്ചു അവരെ തൃപ്തിപ്പെടുത്തി.

ക്രിസ്തു നീചകാൎയ്യങ്ങൾക്കായി അതിശയം ചെ
യ്തിട്ടില്ല. കൃഷ്ണനെ അവന്റെ അമ്മ കയർകൊണ്ടു
കെട്ടിയിടുവാൻ വിചാരിച്ചിട്ടു അവൾ എത്ര കയർ
കൊണ്ടു വന്നിട്ടും പോരാതെവരുവാൻ തക്കവണ്ണം കൃ
ഷ്ണൻ ഒരു അതിശയം ചെയ്തു പോൽ. എന്നാൽ ക്രി
സ്തുവിന്റെ അത്ഭുതങ്ങളിൽ ഇങ്ങിനെത്ത പിള്ളക്കളി
കാണുകയില്ല.

ക്രിസ്തുവിന്റെ അത്ഭുതക്രിയകളിൽനിന്നു അവ
ന്റെ ദിവ്യശക്തിയും അധികാരവും വിളങ്ങി വരുന്നു.
അവന്റെ വായിലെ വചനത്തിന്റെ ശക്തി

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/44&oldid=197630" എന്ന താളിൽനിന്ന് ശേഖരിച്ചത്