താൾ:56E238.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 41 —

യാൽ വിളിച്ച ഉടനെ മരിച്ചവർ ഉണൎന്നുവന്നിരി
ക്കുന്നു. എന്നാൽ കൃഷ്ണൻ തന്റെ ഗുരുവിന്റെ പു
ത്രനെ ഏറിയ സംവത്സരങ്ങളോളം തിരഞ്ഞു നടക്കേ
ണ്ടിവന്നു, എന്നു മാത്രമല്ല അവനെ കണ്ടെത്തികൊ
ണ്ടു വന്നു കൊടുക്കുന്നതിന്മദ്ധ്യെ കൃഷ്ണൻ സ്വന്തം അ
ജ്ഞാനത്തെയും ബലഹീനതയെയും വേണ്ടുവോളം
പ്രകടിച്ചിട്ടും ഉണ്ടു.

ക്രിസ്തുവിന്റെ അത്ഭുതങ്ങൾക്കു പല സാക്ഷി
കൾ ഉണ്ടു. അവൻ അവയെ തന്റെ ശത്രുക്കളുടെ
മുമ്പാകെ വെച്ചത്രെ ചെയ്തതു. അവയെ കണ്ടവ
രിൽ പലരും അവയെ കുറിച്ചു എഴുതിവെക്കുകയും
അവരുടെ ജീവകാലത്തു തന്നെ ലോകത്തിലെല്ലാം
പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കൃഷ്ണന്റെ
ക്രിയകളെ കണ്ടിട്ടുള്ള കൺസാക്ഷികളും ലക്ഷ്യങ്ങളും
ഇല്ല. കണ്ടവർ ആരും എഴുതിവെച്ചിട്ടും ഇല്ല. അ
വൻ മരിച്ചിട്ടു അനേകം വൎഷം കഴിഞ്ഞതിൽപി
ന്നെ ഓരോ സങ്കല്പിതകഥകളെ കൂട്ടിചേൎത്തുണ്ടാക്കി
യതത്രെ കൃഷ്ണന്റെ ചരിത്രം. ഇതിനെ എങ്ങിനെ
വിശ്വസിക്കാം?

കൃഷ്ണന്റെ അത്ഭുതങ്ങൾക്കു സാക്ഷിനിന്നതി
നാൽ ആൎക്കും ഹിംസ ഉണ്ടായിട്ടില്ല. എന്നാൽ യേ
ശുവിന്റെ ക്രിയകളെ കണ്ടവർ അവയുടെ ഉണ്മയെ
ഉറപ്പിക്കേണ്ടതിന്നു തങ്ങളുടെ രക്തത്തെയും പ്രാണ
നെയും കൂടെ ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/45&oldid=197631" എന്ന താളിൽനിന്ന് ശേഖരിച്ചത്