താൾ:56E238.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

പുരാണത്തിൽ നാം വായിക്കുന്നതാവിതു: ഗോപ
ന്മാർ അവന്റെ അത്ഭുതക്രിയകളെ കണ്ടിട്ടു അവ
നെകൊണ്ടു ഒരു ദൈവമാകുന്നു എന്നു പറവാൻ
തുടങ്ങി. അപ്പോൾ കൃഷ്ണൻ അവരോടു “അല്ലയോ!
ഗോപന്മാരെ! ഞാൻ നിങ്ങളുടെ ചാൎച്ചക്കാരൻ ആ
കുന്നു എന്നു പറവാൻ നിങ്ങൾ ശങ്കിക്കേണ്ട. ഞാൻ
നിങ്ങളുടെ സ്തുതിക്കു പാത്രനെങ്കിൽ ഞാൻ ആരാകു
ന്നു എന്നതിനെ കുറിച്ചു തൎക്കിക്കുന്നതുകൊണ്ടു പ്ര
യോജനം എന്തു? നിങ്ങൾ എന്നെ വിശ്വസിക്കുന്നെ
ങ്കിൽ, ഞാൻ നിങ്ങളുടെ സ്തുതിക്കു യോഗ്യനെങ്കിൽ
എന്നെ നിങ്ങളുടെ ചാൎച്ചക്കാരൻ എന്നു ഓൎത്തുകൊ
ൾ്വിൻ. ഞാൻ ദൈവം അല്ല, യക്ഷനും അല്ല, ഗ
ന്ധൎവ്വനും അല്ല, വേറെ ആരും അല്ല. എന്നെ കു
റിച്ചു ഞാൻ വേറെ വല്ലവനും ആകുന്നു എന്നു വി
ചാരിച്ചു പോകരുതെ”. (വിഷ്ണു: പുരാ. 5, 23.)

ഈ പുരാണകഥകളെ വിശ്വസിച്ചാൽ തന്നെ
യും കൃഷ്ണന്റെ അത്ഭുതക്രിയകളിൽനിന്നു അവന്റെ
ദിവ്യത്വം സ്ഥാപിപ്പാൻ കഴികയില്ല. കാരണം
ദൈത്യന്മാരും രാക്ഷസന്മാരുംകൂടെ കൃഷ്ണന്റെ അത്ഭു
തങ്ങൾക്കു തുല്യമായ അതിശയങ്ങളെ ചെയ്തിട്ടുണ്ടു.

എന്നാൽ ക്രിസ്തന്റെ അത്ഭുതക്രിയകൾ എല്ലാം
കൃഷ്ണന്റേവറ്റിൽനിന്നു വളരെ വ്യത്യാസമുള്ളവയാ
കുന്നു, എന്നു തന്നെയുമല്ല അവയുടെ ഹേതുക്കളും
ഫലങ്ങളും അത്യന്തം വൈശിഷ്ട്യമുള്ളവയും ആകുന്നു.
അവൻ, താൻ ദൈവത്തിൽനിന്നു വന്നവൻ ആകുന്നു
എന്നു ജനങ്ങൾ സമ്മതിക്കതക്കവണ്ണം അത്രെ അത്ഭു
തങ്ങളെ ചെയ്തുതു. “ഞാൻ എന്റെ പിതാവിന്റെ


4*

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/43&oldid=197629" എന്ന താളിൽനിന്ന് ശേഖരിച്ചത്